Featured Oddly News

‘ഞാന്‍ കൊടുക്കുന്ന ശമ്പളംവച്ച് വാങ്ങാനാവില്ല’; കാര്‍ വാങ്ങി, ഇന്ത്യന്‍മുതലാളി കാഷ്യറെ പിരിച്ചുവിട്ടു…!

പണം മിച്ചംവച്ചും ലോണെടുത്തും ഒരു സെക്കന്റ്ഹാന്‍ഡ് കാര്‍ വാങ്ങിയതിന് ജീവനക്കാരിയെ തൊഴിലുടമ പുറത്താക്കിയെന്ന് ആരോപണം. ഇന്ത്യന്‍വംശജനായ ബോസിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ 28 കാരിയായ ഒരു കാഷ്യറാണ്. താന്‍ തരുന്ന ശമ്പളം കാര്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്നാണ് ആരോപണം.

തനിക്ക് നല്‍കുന്ന ശമ്പളത്തില്‍ ഒരു കാര്‍ വാങ്ങാന്‍ കഴിയില്ലെന്ന് ഷിറാസ് പട്ടേല്‍ പറഞ്ഞതായി അസീസ ലിമെലിന്റക സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ലിമെന്‍ലിന്റക മൈറ്റ്‌ലാന്‍ഡിലെ ഷെല്‍ ഗാരേജില്‍ കാഷ്യറായി ജോലി ചെയ്യുന്ന സമയത്താണ് സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങിയത്. അവളുടെ ശമ്പളം കാര്‍ വാങ്ങാനുംമാത്രമുള്ളതില്ലെന്നും പറഞ്ഞ് അവളുടെ ബോസ് സംശയിച്ചു. പട്ടേല്‍ തന്നെ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും അവള്‍ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തന്റെ ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അവര്‍ ആരോപിച്ചു.

‘ഞാന്‍ എന്റെ ബാങ്ക് ആപ്പ് വഴി ഇടപാടുകള്‍ അവനെ കാണിച്ചു. ഞാന്‍ പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങി, ഇപ്പോള്‍ ഞാന്‍ ഒരു കാര്‍ വാങ്ങി, ഞാന്‍ വീണ്ടും കാഷ്യറായി തുടരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല,’ അവള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ ബിസിനസ്സില്‍ നിന്ന് എന്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പട്ടേല്‍ മുന്നറിയിപ്പ് നല്‍കി – ലിമെലിന്റക കൂട്ടിച്ചേര്‍ത്തു.

ഒന്നുകില്‍ പെട്രോള്‍ പമ്പ് അറ്റന്‍ഡറായി ജോലി ചെയ്യണമെന്നും അല്ലെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം അന്ത്യശാസനം നല്‍കി. ‘ഞാന്‍ നിരസിച്ചു. തന്നെ കാഷ്യറായിട്ടാണ് നിയമിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ കുറിച്ചു. . ഇപ്പോള്‍ എന്റെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചതിന് ഞാന്‍ ശിക്ഷിക്കപ്പെടുന്നതായി തോന്നുന്നു.’ ദക്ഷിണാഫ്രിക്കയില്‍ ന്യൂസ് 24-നോട് സംസാരിച്ച ഗാരേജിന്റെ ഉടമ ബെര്‍ക്ക്‌ലി മോട്ടോര്‍ ലിമെലിന്റകയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.