Celebrity

ഇന്ത്യന്‍ ക്രിക്കറ്റിലെ സൗന്ദര്യറാണി സ്മൃതിമന്ദനയുടെ ആസ്തി എത്രയാണെന്നോ?

സൗന്ദര്യവും കളിമികവും ഒരുപോലെ ഒത്തുചേര്‍ന്നിട്ടുള്ള സ്മൃതിമന്ദന ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആരാധകരുള്ള വനിതാക്രിക്കറ്ററാണ്. സഹോദരനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിച്ചിലേക്ക് വന്ന അവര്‍ ഇപ്പോള്‍ ഇന്ത്യന്‍ വനിതാടീമിന്റ മികച്ച ബാറ്റ്‌സ്‌വുമണായി ഇന്ത്യ മുഴുവന്‍ വന്‍തോതില്‍ തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ്. ടി20 മത്സരങ്ങള്‍ മുതല്‍ നീണ്ട ടെസ്റ്റ് മത്സരങ്ങള്‍ വരെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും അവള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അവര്‍ രണ്ടിലും വലിയ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍.

കിക്കറ്റിലെ സ്മൃതിയുടെ ശ്രദ്ധേയമായ യാത്ര അവളുടെ കഴിവും അര്‍പ്പണബോധവും പ്രകടമാക്കുന്നതിനൊപ്പം മികച്ച നേട്ടങ്ങളാല്‍ പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള സ്മൃതി 16-ാം വയസ്സില്‍, 2017-ല്‍ ഒരു ലോകകപ്പ് സെഞ്ചുറി നേടി എല്ലാവരെയും അമ്പരപ്പിച്ചു. പിറ്റേവര്‍ഷം ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരവും നേടി.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡും പേരിലുള്ള സ്മൃതിയുടെ സ്വത്ത് മൂല്യം 33 കോടിയോളം വരും. രാജ്യാന്തരക്രിക്കറ്റിനൊപ്പം ലോകത്തുടനീളമുള്ള ക്രിക്കറ്റ്‌ലീഗില്‍ നിന്നും അവര്‍ സമ്പാദ്യമുണ്ടാക്കുന്നു. ക്രിക്കറ്റിന് പുറത്ത് പരസ്യക്കരാറുകളും താരത്തിന്റെ വരുമാന സ്രോതസ്സാണ്. ഓരോ ഇന്നിംഗ്സിലും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ ക്രിക്കറ്റ്താരത്തിന് നാലിലധികം ആഡംബരക്കാറുകളുണ്ട്. ഹ്യുണ്ടായ് ക്രെറ്റയും സ്വിഫ്റ്റ് ഡിസയറും ഒരു ഔഡിയും ബിഎംഡബ്ല്യു സെഡാനും സ്മൃതിയുടെ കാര്‍ ശേഖരത്തില്‍ ഉണ്ട്. ഈ വാഹനങ്ങളില്‍ താരത്തിന്റെ വിജയത്തിന് സമ്മാനമായി കിട്ടിയവയും പെടുന്നു.

തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന സ്മൃതി ഏകദേശം അഞ്ച് വര്‍ഷമായി ഒരു പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. അടുത്തിടെയാണ് താരം കാമുകനൊപ്പം അഞ്ച് വര്‍ഷത്തെ പ്രണയവാര്‍ഷികം ആഘോഷിച്ചത്. തന്റെ ബന്ധങ്ങളെ വിലമതിക്കുന്നുവെന്നും കളിക്കളത്തിന് പുറത്ത് തന്റെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നുവെന്നും താരം പറയുന്നു. സ്മൃതിയുടെ കാമുകന്‍ പലാഷ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പങ്കിട്ടു.