Healthy Food

ലോകത്തിലെ രുചിപ്പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ ചട്ണികള്‍

ബജ്ജിയും സമൂസയുമൊക്കെ കഴിക്കുമ്പോൾ അതിനോടൊപ്പം ലഭിക്കുന്ന ചട്ണികള്‍ നമ്മുക്ക് നിര്‍ബന്ധമാണെല്ലോ? ലോകത്തിലെ 50 മികച്ച ഡിപ്‌സ് എന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ചട്‌ണികളും ഇടം നേടിയട്ടുണ്ട്.ഇന്ത്യന്‍ ചട്ണി വിഭവങ്ങൾ മൊത്തത്തിൽ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുണ്ട്. മല്ലി ചട്ണി നാല്‍പ്പത്തിയേഴാം സ്ഥാനത്താണ്. മാമ്പഴ ചട്ണിയാണ്അന്‍പതാം സ്ഥാനത്ത്.

ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ്. ഇത് ഉണ്ടാക്കുന്നതിന് കനോല ഒയില്‍ , വെളുത്തുള്ളി, ഒലിവ് ഓയില്‍, നാരങ്ങനീര് , ഉപ്പ് എന്നിവ പേസ്റ്റ് ആക്കുന്നു. ചിക്കന്‍ ഷവര്‍മയ്‌ക്കൊപ്പം ഇത് നല്ലതാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പെറുവിയന്‍ സല്‍സയും, മൂന്നാം സ്ഥാനത്ത് ലെസ്‌കോവക്കി ഡൊമാക്കി അജ് വറുമാണ്.

പുതിന, നാരാങ്ങ, മുളക് എന്നിവയ്‌ക്കൊപ്പം മല്ലിയില ചേര്‍ത്ത് ഉണ്ടാക്കുന്ന മധുരവും പുളിയും എരിയും നിറഞ്ഞ ചട്ണിയാണ് നാല്‍പ്പത്തിയേഴാം സ്ഥാനം കീഴടക്കിയ നമ്മുടെ സ്വന്തം മല്ലിയില ചട്ണി. അതേ സമയം പഴുത്ത മാമ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മധുരവും പുളിയും നിറഞ്ഞ ചട്ണിയാണ് അന്‍പതാം സ്ഥാനക്കാരനായ മാമ്പഴ ചട്ണി. ഇത് സമോസയുടെയും പക്കോറ പോലുള്ള വിഭവങ്ങള്‍ക്കൊപ്പവും കഴിക്കാന്‍ നല്ലതാണ്.