The Origin Story

1971-ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ കോണ്ടം ഉപയോഗിച്ച് ഇന്ത്യയുടെ രഹസ്യ ഓപ്പറേഷന്‍! എന്താണ് സംഭവിച്ചത്?

ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍. ഈ യുദ്ധങ്ങളിൽ ധീരതയുടെയും തന്ത്രപരമായി ശത്രുവിനെ തോൽപ്പിച്ചതിന്റെയും നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം.

ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും എഴുതിയ ‘ഓപ്പറേഷൻ എക്സ്’ എന്ന പുസ്തകം ഈ ഗറില്ലാ ഓപ്പറേഷനെക്കുറിച്ച് വിശദമായി വിവരിക്കുന്നു. തന്ത്രപരമായ ആവശ്യങ്ങൾക്കായി ഇന്ത്യൻ സേന ആയിരക്കണക്കിന് കോണ്ടം ആവശ്യപ്പെട്ടതായി പുസ്തകത്തില്‍ പറയുന്നു. യഥാർത്ഥ യുദ്ധം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.

ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ പദ്ധതികളിൽ വിള്ളൽ വീഴ്ത്താൻ ഇന്ത്യൻ നാവികസേന ഒരു രഹസ്യ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു. പാകിസ്ഥാൻ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷൻ. പാകിസ്ഥാൻ സൈന്യം ബംഗ്ലാദേശിൽ ഇതിനകം തന്നെ ഒരു താവളം സ്ഥാപിച്ചിരുന്നു. അവർക്ക് ഭക്ഷണം, ആയുധങ്ങൾ തുടങ്ങിയ സാധനങ്ങൾ ആവശ്യമായിരുന്നു. പാകിസ്ഥാനിൽ നിന്ന് ഇവ എത്തിക്കാൻ ചരക്കു കപ്പലുകള്‍ ഉപയോഗിച്ചു.

നാവിക മൈനുകൾ ഉപയോഗിച്ച് ഈ കപ്പലുകളെ തകര്‍ക്കാന്‍ നമ്മുടെ നാവികസേന തീരുമാനിച്ചു. ഇതിനായി ഈ മൈനുകൾ കപ്പലിന്റെ അടിയിൽ ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. വൈദഗ്ധ്യമുള്ള മുങ്ങൽ വിദഗ്ധർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയൂ. കൂടാതെ കിലോമീറ്ററുകൾ നീന്താനും കഴിയണം. ഇത്തരം ആളുകൾ ഇന്ത്യൻ സേനയിൽ കുറവായിരുന്നു . കൂടുതല്‍ ആളുകളെ തിരഞ്ഞെടുത്ത് നീന്തല്‍ പരിശീലിപ്പിക്കാനും കപ്പലുകൾ തകർക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ ഇന്ത്യൻ നാവികസേന തീരുമാനിച്ചു.

പരിശീലനം കഴിഞ്ഞപ്പോൾ, നാവികസേന ഒരു വലിയ പ്രതിസന്ധി നേരിട്ടു. ലിംപെറ്റ് മൈനുകളുടെ പ്രശ്നം ലിംപെറ്റ് മൈനിൽ ഒരു ലയിക്കുന്ന പ്ലഗ് ഉണ്ടായിരുന്നു. അത് വെള്ളത്തിൽ സ്പർശിച്ച് 30 മിനിറ്റിനുള്ളിൽ മൈന്‍ പൊട്ടിത്തെറിക്കും. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുന്നതിനിടയിൽ, ഇന്ത്യൻ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു പരിഹാരം കണ്ടു – പ്ലഗുകൾ കോണ്ടം കൊണ്ട് പൊതിയുക. ആദ്യം. അവർ അത് പരീക്ഷിച്ചു, പരീക്ഷണം വിജയകരമായിരുന്നു.

1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന നൂറുകണക്കിന് കോണ്ടം ഓർഡർ ചെയ്തു. കോണ്ടങ്ങളുടെ കൂട്ട ഓർഡറുകള്‍ കണ്ട നാവിക ആസ്ഥാനം ആശങ്കയിലായി. ഉന്നത ഉദ്യോഗസ്ഥരോട് സാഹചര്യവും വിശദീകരിച്ച് കുറച്ച് ആളുകൾക്ക് മാത്രം അറിയാവുന്ന വിധത്തിൽ പദ്ധതി നടപ്പിലാക്കി. ഓരോ മുങ്ങൽ വിദഗ്ദ്ധനും നാലോ അഞ്ചോ മൈനുകൾ ശരീരത്തിൽ കെട്ടി കപ്പലുകളുടെ അടിത്തട്ടിൽ ഒട്ടിക്കും. ഈ ഓപ്പറേഷനിൽ പാകിസ്ഥാന് നിരവധി കപ്പലുകൾ നഷ്ടപ്പെട്ടു, മറ്റ് രാജ്യങ്ങൾ പോലും അവരുടെ കപ്പലുകൾ ഈ മേഖലയിലേക്ക് അയയ്ക്കാൻ മടിക്കുന്ന സാഹചര്യത്തിലെത്തി. കോണ്ടംസിനെക്കുറിച്ചുള്ള ഈ രസകരമായ കഥ ലോകത്തിന് അത്ര പരിചിതമല്ല. ഇന്ത്യൻ വ്യോമസേനയും ഈ ദൗത്യത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *