Sports

‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ റിങ്കുസിംഗിന്റെ ടാറ്റു കണ്ടിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്

ഇന്ത്യയുടെ തകര്‍പ്പനടിക്കാരന്‍ റിങ്കു സിംഗിന്റെ ടാറ്റൂവിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംസാരം. സൂര്യരശ്മികളെ പ്രതീകപ്പെടുത്തുന്ന നീളന്‍വരയോട് കൂടിയ വളയത്തിനുള്ളില്‍ ‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ ടാറ്റുവാണ് വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് (ബിസിസിഐ) സംസാരിച്ച റിങ്കു ടാറ്റൂവിനെക്കുറിച്ചുള്ള കൗതുകകരമായ വിശദാംശങ്ങള്‍ പങ്കിട്ടു.

ക്രിക്കറ്റിന്റെ ഏറ്റവും മികവിലേക്ക് ഉയര്‍ന്ന ശേഷം സെപ്റ്റംബറിലായിരുന്നു റിങ്കുസിംഗ് പച്ചകുത്തിയത്. 2023 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗെയിമില്‍ യാഷ് ദയാലിനെതിരായ അടിച്ച ആ അവിസ്മരണീയമായ ഓവറിനിനെ അനുസ്മരിച്ചാണ് താരം ഈ കാര്യം പച്ച കുത്തിയിരിക്കുന്നത്. താന്‍ അടിച്ച സിക്സുകളുടെ ദിശയിലേക്ക് ചൂണ്ടിക്കാണിക്കുന്ന നേര്‍രേഖകള്‍ പോലും താരം കൃത്യമായി എടുത്തുകാട്ടി. തന്റെ ടാറ്റൂവിലെ പ്രത്യേക അടയാളങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

കവറില്‍ റിങ്കു രണ്ട് സിക്സറുകള്‍ അടിച്ചിരുന്നു. ഒന്ന് ഓവര്‍ ലോംഗ്-ഓണ്‍, ഒന്ന് ഓവര്‍ ലോംഗ്-ഓഫ്, ഒന്ന് ഡീപ് ഫൈന്‍-ലെഗ് സ്റ്റാന്‍ഡിലേക്ക്, അവയെല്ലാം അദ്ദേഹം തന്റെ പ്രത്യേക ടാറ്റൂവില്‍ അടയാളപ്പെടുത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തില്‍ യാഷിന് നിര്‍ഭാഗ്യകരമായ ഓവറിലായിരുന്നു റിങ്കു ശ്രദ്ധാകേന്ദ്രമായി മാറിയത്.

കളിയുടെ അവസാന ഓവറില്‍, കെകെആറിന് വിജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, റിങ്കു സിംഗ് ദയാലിന്റെ ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ പറത്തി, നിമിഷനേരം കൊണ്ട് കളി മാറ്റി. ദയാലിന്റെ ഫുള്‍ ടോസുകളും വേഗത കുറഞ്ഞ പന്തുകളും റിങ്കു സിംഗ് മുതലാക്കി, ഇന്നിംഗ്സിന്റെ അവസാന അഞ്ച് പന്തുകളില്‍ ഓരോന്നും ബൗണ്ടറിക്ക് മുകളിലൂടെ അയച്ചു.

നാടകീയമായ ഓവര്‍ റിങ്കു സിംഗിന് താരപദവി നേടിക്കൊടുക്കുക മാത്രമല്ല, കാര്യമായ വിമര്‍ശനങ്ങള്‍ യാഷ് ദയാലിന് നേടിക്കൊടുക്കുകയും ചെയ്തു.

ഒക്ടോബര്‍ 6ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് റിങ്കു. ശ്രീലങ്കയിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സിംബാബ്വെയിലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഉള്‍പ്പെടുന്ന അവസാന 8 മത്സരങ്ങളില്‍ നിന്ന് 62 റണ്‍സ് മാത്രമാണ് റിങ്കുവിന് ടി20യില്‍ നേടാനായത്.