ഏകദിന ലോകകപ്പും ടി20 ലോകകപ്പും രണ്ടു തവണ വീതം ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് കിട്ടാക്കനിയായി മുന്നിലുള്ളത് ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് കിരീടമാണ്. രണ്ടുതവണ ഫൈനലില്‍ കടന്നിട്ടും ചുണ്ടിനൂം കപ്പിനുമിടയില്‍ ദൗര്‍ഭാഗ്യം വിനയായ ഇന്ത്യയ്ക്ക് ഇത്തവണ ഫൈനലില്‍ പോലും എത്താനുള്ള സാധ്യത മങ്ങുന്നു. അപ്രതീക്ഷിതമായി അഡ്‌ലെയ്ഡില്‍ തോല്‍വി നേരിട്ടതും തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പ്പിച്ചതുമാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് ക്ലീന്‍ സ്വീപ് നടത്തിയതോടെയാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ഈ പരമ്പര വിജയം ഈ വര്‍ഷം 10 ടെസ്റ്റുകളില്‍ ആറും ജയിച്ച ദക്ഷിണാഫ്രിക്കയെ പോയിന്റ് പട്ടികയില്‍ ഏറ്റവും മുകളില്‍ എത്തിച്ചപ്പോള്‍ ഇന്ത്യയെ കഴിഞ്ഞ കളി തോല്‍പ്പിച്ച ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 10 ല്‍ മൂന്ന് തോല്‍വി മാത്രം നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഒരു സമനിലയുമുണ്ട്. ഒമ്പത് ജയവും നാലു തോല്‍വിയും ഒരു സമനിലയുമാണ് ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്. ഇന്ത്യയാകട്ടെ മൂന്നാമതുമായി. ഒമ്പത് ജയവും ആറു തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്.
ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക നാലാമതുമായി. ദക്ഷിണാഫ്രിക്ക 63.33 ശതമാനം പോയിന്റ് നേടിയാണ് മുന്നിലെത്തിയത്. ഓസ്‌ല്രേിയയ്ക്ക് 60.71 ശതമാനം മാത്രമാണ് ഉള്ളത്. ഓസ്‌ട്രേലിയയോട് മൂന്ന് ദിവസത്തെ കളിയില്‍ തോറ്റത് ഇന്ത്യയുടെ പോയിന്റ് 57.29 ശതമാനമാക്കി. ശ്രീലങ്കയ്ക്ക് 45.45 ആണ് പോയിന്റ് നില. പരമ്പര തോല്‍വി ശ്രീലങ്കയുടെ സാധ്യത തന്നെ ഇല്ലാതാക്കി. ദക്ഷിണാഫ്രിക്ക ഇനി അടുത്തതായി നേരിടുന്നത് പാകിസ്താനെയാണ്. രണ്ടു മത്സരങ്ങളുള്ള പരമ്പരയില്‍ മറ്റൊരു ക്ലീന്‍ സ്വീപ്പാണ് ലക്ഷ്യമിടുന്നത്. സെഞ്ചൂറിയനില്‍ ഡിസംബര്‍ 26 നാണ് പരമ്പര തുടങ്ങുന്നത്. ശ്രീലങ്ക ഓസ്‌ട്രേലിയയെ നേരിടും.