പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെ ഒമ്പത് തീവ്രവാദക്യാമ്പുകളില്‍ നടത്തിയ തിരിച്ചടിയും ഒക്കെയായി ഇന്ത്യാ – പാക് സംഘര്‍ഷം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പോലും അതില്‍ അമ്പരക്കാന്‍ ഒന്നുമില്ലെന്ന് പലരും വിശ്വസിക്കുന്നു.
ഈ ആശങ്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലരും ഇപ്പോള്‍ പ്രശസ്ത ബള്‍ഗേറിയന്‍ മിസ്റ്റിക് ബാബ വംഗയുടെ പ്രവചനവുമായി ബന്ധപ്പെടുത്തിയും കാണുകയാണ്. 2025-ഓടെ ഒരു വലിയ ആഗോള സംഘര്‍ഷം അവര്‍ പ്രവചിച്ചിരുന്നു.
രാജ്യങ്ങളുടെ പേരുകള്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നിലവിലെ ലോക അസ്ഥിരത കാരണം അവളുടെ പ്രവചനങ്ങള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, യൂറോപ്പിന്റെ അടിത്തറ ഇളക്കുന്ന ഒരു സംഘട്ടനത്തെക്കുറിച്ച് ബാബ വംഗ തന്റെ പ്രവചനങ്ങളില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക രാഷ്ട്രങ്ങളുടെ പേര് നല്‍കിയിട്ടില്ലെങ്കിലും, അത് ഇപ്പോള്‍ ഇന്ത്യാ പാകിസ്താന്‍ ഭൗമരാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കുന്നവര്‍ ഏറെയാണ്.
2025 ല്‍ നടന്നേക്കാവുന്ന ഒരു വലിയ യുദ്ധത്തെക്കുറിച്ച് പ്രവചിച്ചിട്ടുള്ള ബാബാവെംഗ അതേ വര്‍ഷം തന്നെ ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളും പ്രവചിച്ചിട്ടുണ്ട്. മാര്‍ച്ച് 28 ന് മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1,700 പേര്‍ മരിച്ചു. അയല്‍രാജ്യമായ തായ്ലന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടു. അവിടെ കുറഞ്ഞത് 10 പേര്‍ മരിക്കുകയും 100 ലധികം പേരെ കാണാതാവുകയും ചെയ്തു.