ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു.
ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വസുന്ധരയെ ജയിലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇയാളെ ടാന്‍സാനിയയില്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊലപാതക ആരോപണങ്ങള്‍ നേരിടുന്ന യുവതി മൂന്ന് ആഴ്ചയോളമായി അഴികള്‍ക്കുള്ളിലാണ്. കുടുംബം പുറത്തുവിട്ട ഓഡിയോ സംഭാഷണത്തില്‍ ”അവര്‍ എന്റെ ഫോണ്‍ എടുക്കുന്നു” എന്ന് വസുന്ധര കരയുന്നത് കേള്‍ക്കാം. കുടുംബത്തിന്റെ പൊതു അപ്പീലില്‍ ലഭ്യമായ ഈ ഓഡിയോ റെക്കോര്‍ഡിംഗ്, 90 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷവും വസുന്ധര സംസാരിക്കുന്നതിന് തെളിവായി മാറുകയാണ്. ഉപാധികളില്ലാത്ത വിടുതല്‍ ഉത്തരവ് കൈവശം വെച്ചിട്ടും ഫോണ്‍ കോള്‍ നിഷേധിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.
വസുന്ധര ഉപദ്രവിച്ചെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ടാന്‍സാനിയന്‍ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് അവളുടെ സഹോദരി പറഞ്ഞു. വസുന്ധരയോ കുടുംബമോ ഇയാളെ തട്ടിക്കൊണ്ടുപോയതിന്റെയോ മോശമായി പെരുമാറിയതിന്റെയോ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വമേധയാ യാത്ര ചെയ്തെന്ന് സ്ഥിരീകരിക്കുന്ന പാസ്പോര്‍ട്ട് അറസ്റ്റിലാകുമ്പോള്‍ വസുന്ധരയുടെ കൈയ്യില്‍ ഉണ്ടായിരുന്നതായും സഹോദരി പറയുന്നു. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഉഗാണ്ടന്‍ ഉദ്യോഗസ്ഥര്‍ സത്യം അവഗണിക്കുന്നത് തുടരുകയാണ്, ന്യായീകരണമില്ലാതെ വസുന്ധരയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
വസുന്ധരയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അവളെ മോചിപ്പിക്കുന്നതിന് പകരമായി ഉഗാണ്ടന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. വസുന്ധരയെ തടങ്കലില്‍ വെച്ചത് അവളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതയായ അവള്‍, ശുദ്ധമായ കുടിവെള്ളമോ മതിയായ ശുചിത്വ സൗകര്യങ്ങളോ ഇല്ലാതെ, തിങ്ങിനിറഞ്ഞ സെല്ലുകളില്‍ തറയില്‍ ഉറങ്ങുകയാണെന്നും അവര്‍ പറഞ്ഞു..
കോര്‍പ്പറേറ്റുകളുടെ മത്സരത്തിന്റെ ഫലമായാണ് വസുന്ധരയുടെ ജയില്‍വാസമെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ഉഗാണ്ടയിലെ 68 കാരനായ ഒരു ബിസിനസ്സ് എതിരാളി പോലീസ് സേനയ്ക്കുള്ളിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് അവളെ തടങ്കലില്‍ വയ്ക്കാന്‍ ശ്രമിച്ചുവെന്ന് സഹോദരന്‍ ആരോപിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇഎന്‍എ പ്ലാന്റ് വികസിപ്പിക്കുന്നതില്‍ വസുന്ധരയുടെ അതിവേഗ വിജയമാണ് എതിരാളിയെ ഈ രീതിയിലൊരു നീക്കം നടത്താന്‍ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു.