Movie News

പുഷ്പ 2 ല്‍ സാമന്തയെ പുറത്താക്കി ; ഐറ്റം സോംഗ് ചെയ്യാന്‍ വരുന്നത് തൃപ്തി ദമ്രി

രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പുറത്തിറങ്ങിയതിന് ശേഷം, തൃപ്തി ദിമ്രി ദേശീയ ക്രഷ് ആയി മാറിയിട്ടുണ്ട്. സദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിന് ശേഷം, തൃപ്തിയെ തേടി അവസരങ്ങളുടെ പെരുമഴയാണ്. അല്ലു അര്‍ജുന്റെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളില്‍ തൃപ്തി വരുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയില്‍ ഐറ്റം സോംഗ് ചെയ്യാന്‍ സാമന്തയ്ക്ക് പകരം തൃപ്തി എത്തും.

ബോളിവുഡ് നൗവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ഒരു മസാല ഡാന്‍സ് നമ്പറിനായി തൃപ്തിയെ സമീപിച്ചിരിക്കുന്നതായിട്ടാണ് വിവരം. ഈ പുതിയ ട്രാക്കില്‍ അല്ലു അര്‍ജുനൊപ്പം വേദി പ്രകാശിപ്പിക്കാന്‍ നടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗാനത്തിനായി നിര്‍മ്മാതാവ് ആദ്യം തിരഞ്ഞെടുത്തത് പുഷ്പയുടെ ആദ്യ ഭാഗത്തിലെ ‘ഊ അന്തവാ’ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സാമന്ത റൂത്ത് പ്രഭു ആയിരുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അല്ലു അര്‍ജുനെ കൂടാതെ രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ വര്‍ഷം ആദ്യം, അല്ലു അര്‍ജുന്റെ ജന്മദിനത്തില്‍ പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. സിനിമയ്ക്കായി വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.