Movie News

‘കമല്‍ഹാസനൊപ്പം എന്നെ കാണുമ്പോള്‍ അദ്ദേഹം ആവേശഭരിതനാകും’ ; മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെ ജീവചരിത്രം സിനിമയാക്കുന്നത് ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാര്യമല്ല. ഓരോ തവണയും ഇത്തരമൊരു കഥ പറയുമ്പോള്‍, കുടുംബാംഗങ്ങളെ അവരുടെ പ്രിയപ്പെട്ടവരുടെ ജീവിതം വലിയ സ്‌ക്രീനില്‍ കാണാന്‍ ഇത് അവസരം നല്‍കുന്നു. അത് അവര്‍ക്ക് വീണ്ടും ദു:ഖം മറക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും കരുത്തു നല്‍കുന്നു.

അശോകചക്ര ജേതാവ് അന്തരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിന്റെയും കഥയാണ് അമരനിലൂടെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ജീവസുറ്റതാക്കുന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ ഒരുങ്ങുന്ന സിനിമയില്‍ ശിവകാര്‍ത്തികേയനും സായ് പല്ലവിയും ജോഡികളായി അഭിനയിക്കുന്നു.

തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള രാജ്കുമാറിന്റെ അമരന്‍ സിനിമയെക്കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണം ആരാഞ്ഞപ്പോള്‍ ഇന്ദു പറഞ്ഞു, ”സാര്‍ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍, ഞാന്‍ ആദ്യം ഓര്‍ത്തത് മുകുന്ദ് കമല്‍ഹാസനെ എങ്ങനെ സ്‌നേഹിക്കുന്നു എന്നതായിരുന്നു. അദ്ദേഹം പലപ്പോഴും അന്‍ബേ ശിവത്തെപ്പറ്റി പറയുമായിരുന്നു.

”മുകുന്ദ് 2014 ല്‍ അന്തരിച്ചു, ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നെ, ഈ പരിപാടികള്‍ക്ക് പോകുന്നത് നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു, കാരണം എനിക്ക് ഇങ്ങിനെ സങ്കടത്തില്‍ തുടരാനാകില്ല. മകള്‍ക്ക് വേണ്ടി ജീവിക്കണമായിരുന്നു. പക്ഷേ, എട്ട് വര്‍ഷമായി മുകുന്ദിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കുറ്റബോധം എനിക്കുണ്ടായി”. ഇന്ദു പറഞ്ഞു,

രാജ്കുമാര്‍ സാര്‍ വന്ന് എന്നോട് സംസാരിച്ചപ്പോള്‍, ഇനി എന്തെങ്കിലും ചെയ്യണം എന്ന് പ്രപഞ്ചം പറയുന്നതാണ് ഞാന്‍ കണ്ടത്. ഇത് മുകുന്ദിന് വേണ്ടി മാത്രമുള്ളതാണ്. അവനെ പുനരുജ്ജീവിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതെ, നമുക്കെല്ലാവര്‍ക്കും ഇത് ബുദ്ധിമുട്ടാണ്. ഇത് കയ്‌പേറിയതാണ്. അത് സന്തോഷവും സങ്കടവും തീര്‍ച്ചയായും… അഭിമാനത്തിന്റെ നിമിഷവും ആയിരിക്കും.” ഇന്ദു പറഞ്ഞു.

അമരനില്‍ ഇന്ദു റബേക്ക വര്‍ഗീസ് ആകുന്നത് സായ് പല്ലവിയാണ്.