Celebrity Featured

എന്തും ഭർത്താവ് സമ്മതിക്കുവാണെങ്കിൽ ചെയ്തോ എന്ന ആറ്റിട്യൂഡ് ആയിരുന്നു വീട്ടിൽ- അനുമോൾ

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് അനുമോള്‍. കലാമൂല്യമുള്ള നിരവധി സിനിമകളില്‍ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്. മലയാളി ആണെങ്കിലും വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. അടുത്തിടെ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമാണ് താരം. യുട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും താരം തന്റെ ചിത്രങ്ങളും യാത്ര വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹത്തെക്കുറിച്ചും ആളുകളുടെ കാഴ്ചപാടുകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് താരം.

“എന്ത് ചോദിച്ചാലും, ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്തേക്ക് പോകണം എന്ന് പറഞ്ഞാൽ, ആഹ് കല്യാണം കഴിഞ്ഞ് ഭർത്താവ് കൊണ്ട് പോകുവാണെങ്കിൽ പൊക്കോ എന്ന് പറയും. ഒരു കുഞ്ഞു ഡ്രസ്സ്‌ ഇടണം എന്ന് പറഞ്ഞാൽ, കല്യാണം കഴിഞ്ഞ് ഭർത്താവ് സമ്മതിക്കുവാണെങ്കിൽ ഇട്ടോ എന്ന് പറയും. എല്ലാം അങ്ങനെയാണ്. പഠിക്കണം, കല്യാണം കഴിച്ചിട്ട് പഠിച്ചോ. ജോലിക്ക് പോകണം, അത് അത്രയ്ക്ക് താല്പര്യം ഇല്ലായിരുന്നു വീട്ടില്. അതുകൊണ്ടു ഭർത്താവിന്റെ ഇഷ്ടം എന്താണെന്നു വച്ചാൽ അത് പോലെ ചെയ്യൂ എന്ന് പറയും. ഭർത്താവാകുമ്പോൾ രണ്ടു തല്ലിയാലും കുഴപ്പമില്ല. ഇങ്ങനെയാണ് നമ്മൾ കേട്ട് വളരുന്നത്. ഞാൻ വിചാരിച്ചു അത് നാട്ടിൻപുറത്തു മാത്രമേ ഉള്ളു എന്ന്…. ” അനുമോൾ പറയുന്നു.

അതിന് മറുപടിയായി ധന്യയും തഗ്ഗ്‌ മറുപടി പറയുന്നുണ്ട്, ” അല്ലല്ല, നാട്ടിപ്പുറത്തു മാത്രമല്ല, അത് യൂണിവേഴ്സൽ ആണ്….” എന്നാണ് ധന്യ പറയുന്നത്.