Sports

വിരാട്‌കോഹ്ലി ദ്രാവിഡിനെയും മറികടന്നു, ഇനി മുന്നിലുള്ളത് സെവാഗും സച്ചിനും

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കോഹ്ലി മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡിന്റെ റെക്കോഡ് മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സമ്പാദ്യത്തിലാണ് കോഹ്ലി ദ്രാവിഡിനെ മറികടന്നത്. ഇനി താരത്തിന് മുന്നിലുള്ളത് വീരേന്ദ്ര സെവാഗും സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ്.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി മാറിയ കോഹ്ലി 1269 റണ്‍സെടുത്തു. 21 മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് 1252 റണ്‍സാണ് നേടിയിട്ടുള്ളത്. തന്റെ പതിനഞ്ചാം മത്സരത്തിലായിരുന്നു കോഹ്ലിയുടെ നേട്ടം. കളി തുടങ്ങും മുമ്പ് കോഹ്ലി 16 റണ്‍സിന് പിന്നിലായിരുന്നു. എന്നാല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ 33 റണ്‍സിന് പുറത്താകാതെ നിന്നു. ആധുനിക കാലത്തെ മഹാനായ താരം റെയിന്‍ബോ രാഷ്ട്രത്തില്‍ നാല് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

സെവാഗാണ് ഇനി കോഹ്ലിയ്ക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ 1306 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗിനെ മറികടക്കാന്‍ കോഹ്ലിക്ക് ഇപ്പോള്‍ അവസരമുണ്ട്. 1741 ടെസ്റ്റ് റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ നേട്ടത്തില്‍ ഏറ്റവും മുന്നില്‍. 24-3 എന്ന സ്‌കോറില്‍ ഇന്ത്യ പതറി നില്‍ക്കുമ്പോഴായിരുന്നു കോഹ്ലിയും ശ്രേയസ് അയ്യരും കൈകോര്‍ത്തത്. ഉച്ചഭക്ഷണ സമയത്ത് 67 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഈ ജോഡി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ തടഞ്ഞുനിര്‍ത്തി.