ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ നായികമാരായി എത്തിയത് നയന്‍താരയും ദീപിക പദുക്കോണുമായിരുന്നു.
അടുത്തിടെ ഫിലിംഫെയറിന് നല്‍കായി അഭിമുഖത്തില്‍ ആറ്റലി ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ജവാനിലെ ദീപികയുടെ സീനുകളില്‍ കൂടുതലും ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തിന്റെ കാരണവും ആറ്റലി പറയുന്നു. ദീപിക പദുക്കോണിന് വളരെയധികം സംസാരിക്കുന്ന കണ്ണുകളുണ്ട് അതുകൊണ്ടാണ് കൂടുതലായി ക്ലോസപ്പ് ഷോട്ടുകളിലേയ്ക്ക് പോയത്. സിനിമയില്‍ തന്നേക്കാളേറെ പ്രാധാന്യം ദീപികയ്ക്കു നല്‍കിയതില്‍ നയന്‍താരയ്ക്ക് ആറ്റ്‌ലിയോട് പരിഭവമുണ്ടെന്നും പ്രമോഷന്‍ ഉള്‍പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊന്നും അതുകൊണ്ടാണ് നയന്‍സ് പങ്കെടുക്കാതിരുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഡയലോഗുകളെക്കാള്‍ കൂടുതല്‍ അവരുടെ ഭാവങ്ങളാണ് സംസാരിക്കുന്നതെന്ന് അറ്റ്‌ലി പറയുന്നു. ഒരു രംഗത്തില്‍ സംവിധായകര്‍ ആഗ്രഹിക്കുന്നത് കൃത്യമായി ലഭിക്കും. ദീപികയ്ക്ക് ഒപ്പം പ്രവൃത്തിക്കുന്ന സംവിധായകര്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് അറ്റലി പറയുന്നു. ജവാനിലേയ്ക്ക് ആദ്യം ദീപികയെ സമീപിച്ചത് ഷാരുഖ് ഖാനാണെന്ന് ആറ്റ്‌ലി പറഞ്ഞു. തുടര്‍ന്ന് ദീപിക കഥപാത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്പത്തിക വിജയമായി മാറിയിരിക്കുകയാണ്.