ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്.
പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും അവര്‍ സ്വര്‍ണ്ണംകൊണ്ടു വീണ്ടും നിര്‍മ്മിക്കപ്പെട്ടു എന്നും വിശ്വസിച്ചു. അതുകൊണ്ടായിരുന്നു അവര്‍ ഫറവോമാരുടെ മൃതദേഹങ്ങള്‍ മുഖാവരണമിട്ട് മൂടിയ സ്വര്‍ണ്ണഭരണികളില്‍ അടക്കം ചെയ്തത്. അതേസമയം കരീബിയന്‍ ദ്വീപുകളിലും ഗ്രീസിലെയും തെക്കേ അമേരിക്കയിലെയും പുരാതന നാഗരികതകളിലും ഹാരപ്പന്‍ ഇന്ത്യയിലും ചരിത്രാതീത യൂറോപ്പിലും സ്വര്‍ണ്ണം ശേഖരിച്ചിരുന്നു.
അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള സംസ്‌കരിച്ച സ്വര്‍ണ്ണം 6,000 വര്‍ഷം പഴക്കമുള്ളതാണ്, ഇന്നത്തെ ബള്‍ഗേറിയയിലാണ് ഇത് കണ്ടെത്തിയത്. ഒരു ഗോത്ര നേതാവിന്റെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയ നെക്ലേസുകളും വളകളും ചെങ്കോലും ചരിത്രരേഖയിലെ സങ്കീര്‍ണ്ണമായ സാമൂഹിക ശ്രേണിയുടെ ആദ്യ തെളിവായി കണക്കാക്കപ്പെടുന്നു. 1970കളില്‍ ബള്‍ഗേറിയയിലെ വര്‍ണയില്‍ കണ്ടെത്തിയ നൂറുകണക്കിന് ശവകുടീരങ്ങളില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നു. 43-ാം ശവകുടീരത്തില്‍ ഒരു ഗോത്ര നേതാവിന്റെ അവശിഷ്ടങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥികൂടത്തില്‍ കണ്ടെത്തിയത് 990 സ്വര്‍ണ്ണ വസ്തുക്കള്‍ ആയിരുന്നു.
കുഴിച്ചിട്ട പുരാവസ്തുക്കളില്‍ മാലകളും വളകളും ചെങ്കോലും ഉണ്ടായിരുന്നു. അതേസമയം ‘ഈജിപ്തില്‍ ഇന്നുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മനോഹരമായ കാര്യം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള സ്വര്‍ണ്ണവസ്തു തൂത്തന്‍ഖാമന്റെ സ്വര്‍ണ്ണ സിംഹാസനമായിരുന്നു. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാര്‍ഡ് കാര്‍ട്ടര്‍ ആണ് ഈ വിവരം നല്‍കിയിരിക്കുന്നത്.
ബാലരാജാവായ തുത്തന്‍ഖാമന്റെ ആചാരപരമായ സിംഹാസനമായിരുന്നു. 1922-ലാണ് പര്യവേഷകസംഘം ശവകുടീരം തുറന്നത്. ഉള്ളിലെ നിധികളുടെ കൂട്ടത്തിലുള്ള സിംഹാസനം 3-എംഎം കട്ടിയുള്ള സ്വര്‍ണ്ണത്തിന്റെ ഒരു ഷീറ്റില്‍ പൊതിഞ്ഞതായിരുന്നു. ബാക്ക്‌റെസ്റ്റിന്റെ ഉള്ളില്‍ തൂത്തന്‍ഖാമുന്റെ ഭാര്യ, രാജ്ഞി അങ്കസെനമുന്‍, രാജാവിന്റെ തോളില്‍ തൈലം പുരട്ടുന്നത്, ശക്തമായ സൂര്യന്‍ ദമ്പതികളുടെ മേല്‍ പ്രകാശിക്കുന്നതും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് അവശേഷിക്കുന്നവയില്‍ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്നുതാണ് ഇത്.
