Movie News

അമീര്‍ഖാന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതിന്റെ കാരണം അനന്തിരവന്‍ പറയും

ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളും വളരെ സെലക്ടീവായി സിനിമകള്‍ സ്വീകരിക്കുകയും ചെയ്യുന്ന അമീര്‍ഖാന് ഇന്ത്യയിലും പുറത്തും ഏറെ ആരാധകരുണ്ട്. എന്നാല്‍ അവാര്‍ഡ് നിശകളില്‍ കാണാത്ത ബോളിവുഡിലെ മിക്കവാറും ഏക മുഖവും അദ്ദേഹമാണ്. എന്തുകൊണ്ടാണ് താന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതെന്ന് താരം നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ 90 കളില്‍ വെച്ചു തന്നെ ഇത്തരം പരിപാടികള്‍ ഒഴിവാക്കിത്തുടങ്ങിയതാണെന്ന് താരം പറഞ്ഞു. വാണിജ്യസിനിമാ അവാര്‍ഡുകളെ താന്‍ ഒരിക്കലും മതിക്കുന്നില്ലെന്നാണ് അമീര്‍ഖാന്‍ പറയുന്നത്. ഇത്തരം ഇവന്റുകളും പരിപാടികളും സിനിമാ നിര്‍മ്മാണത്തിന്റെ മികവിന് മേല്‍ ഗ്‌ളാമറിനാണ് പ്രാധാന്യം നല്‍കുന്നതാണ് പരിപാടികളില്‍ പങ്കെടുക്കാത്തിന് കാരണമായി അമീര്‍ പറയുന്നത്. ഇത്തരം ഷോകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അമീര്‍ഖാന്റെ വാക്കുകളില്‍ വ്യക്തമാണ്.

അമീര്‍ഖാന്റെ അനന്തിരവനും നടനുമായ ഇമ്രാന്‍ഖാന്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ആമിറിനും കുടുംബത്തിനും, യഥാര്‍ത്ഥ അംഗീകാരം ലഭിക്കുന്നത് അവരുടെ വിനോദവിപണിയോടുള്ള അവരുടെ അര്‍പ്പണബോധത്തില്‍ നിന്നാണ്, അവാര്‍ഡ് ഷോകളുടെ ഗ്ലാമറില്‍ നിന്നല്ലെന്ന് താരം വ്യക്തമാക്കുന്നു. അവാര്‍ഡുകളുടെ യഥാര്‍ത്ഥ മൂല്യം, സ്റ്റാര്‍ പവറിനുമപ്പുറം യഥാര്‍ത്ഥ പ്രതിഭയെയും കഠിനാധ്വാനത്തെയും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോളിവുഡ് സൂപ്പര്‍താരത്തിന്റെ സംഭാഷണം എടുത്തുകാണിക്കുന്നു.