Celebrity

നയന്‍സിനും തമന്നയ്ക്കും ഇന്ത്യയിലുടനീളം ആരാധകര്‍; എംഡിബിയുടെ തെരച്ചിലില്‍ അഞ്ചും ആറും സ്ഥാനത്ത്

വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ധനുഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തമിഴിലെ സൂപ്പര്‍നായികമാരാണ് നയന്‍താരയും തമന്നയും. തമിഴ് സിനിമയിലെ മുന്‍നിര നായികമാരില്‍ പെടുന്ന ഇവരെത്തേടി ബോളിവുഡില്‍ നിന്നുപോലും വമ്പന്‍ ബാനറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ തിരക്ക് കൂട്ടാതെ വളരെ ശ്രദ്ധയോടെയാണ് രണ്ടു നായികമാരും ചുവടുകള്‍ വെയ്ക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ അഭിനേതാക്കളുടെ തെരച്ചിലിന്റെ പട്ടിക എംഡിബി പേജ് അടുത്തിടെ പുറത്തുവിട്ടപ്പോള്‍ തെന്നിന്ത്യന്‍ നായികമാര്‍ ആദ്യ പത്തിലെത്തിയെന്ന് മാത്രമല്ല ബോളിവുഡിലെ അനേകം നായികമാരെ പിന്നിലാക്കുകയും ചെയ്തു. നയന്‍സ് അഞ്ചാമതും തമന്ന ആറാമതുമാണ് എത്തിയത്.

ഒന്നാം സ്ഥാനത്ത വന്നത് നടന്‍ ഷാരൂഖ് ആയിരുന്നു. രണ്ടാമത് വന്നത് ആലിയാ ഭട്ടും മൂന്നില്‍ ദീപികാ പദുക്കോണും എത്തിയപ്പോള്‍ വാമി ഗബ്ബിയായിരുന്നു നാലാമത് വന്നത്. നയന്‍സിനും തമന്നയ്ക്കും പിന്നിലായിരുന്നു കരീന കപൂറും ശോഭിതാ ധൂലിപാലയും. അതേസമയം വിജയ് സേതുപതി പത്താം സ്ഥാനത്ത് വന്നു.

ഒമ്പതാമത് അക്ഷയ്കുമാറും. ആറ്റ്‌ലിയുടെ ഷാരൂഖ് ചിത്രം ജവാനില്‍ എത്തിയതാണ് വിജയ് സേതുപതിക്കും നയന്‍ സിനും അപ്രതീക്ഷിത മുന്നേറ്റം നല്‍കിയത്.

അടുത്തിലെ ലസ്റ്റ് സ്‌റ്റോറീസ് 2 വിലൂടെ തമന്നയും ബോളിവുഡില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്നു. ഇരുവരും വിദൂരഭാവിയില്‍ തന്നെ അനേം ബോളിവുഡ് സിനിമകളുമായി സഹകരിക്കാന്‍ സാധ്യത പറയപ്പെടുന്നുണ്ട്. അടുത്ത കാലത്തായി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ആഗോളമായി പ്രശസ്തി കൂടുകയും ചെയ്യുന്നുണ്ട്.

അടുത്തിടെ ജെയിലര്‍ എന്ന ചിത്രത്തിലെ തമന്നയുടെ കാവാലയ്യ ഗാനം വന്‍ ഹിറ്റായിരുന്നു. ഇന്ത്യയ്ക്ക് പുറത്തും ഗാനരംഗത്തിന് അനേകം ആരാധകര്‍ ഉണ്ടായിരുന്നു. പട്ടികയില്‍ ആറാം സ്ഥാനത്ത് വന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് നടി അടുത്തിടെയാണ് കുറിച്ചത്.