Oddly News

70കാരി മുത്തശ്ശി ഇപ്പോഴും ഡേറ്റ് ചെയ്യുന്നു ; പുതിയ യുവ കാമുകന്മാരെ കണ്ടെത്തുന്നു…!

പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിന് അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബ്രിട്ടനിലെ 70 കാരി ടീന പെംബര്‍ട്ടന്റെ കാര്യം. മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയായ അവര്‍ ഈ പ്രായത്തിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും തനിക്ക് ലൈംഗികാസ്വാദനത്തിനുള്ള കാമുകന്മാരെ കണ്ടെത്തുകയും ചെയ്യുന്നു.

പ്രായമായ സ്ത്രീകള്‍ക്കും അടുപ്പത്തിനും ചുറ്റുമുള്ള വിലക്കുകള്‍ തകര്‍ക്കാനുള്ള ദൗത്യത്തിലാണ് മുത്തശ്ശി ഇപ്പോള്‍. താന്‍ വീണ്ടും ഒരു കൗമാരക്കാരിയെപ്പോലെ ജീവിക്കുകയാണെന്നും താന്‍ ദശാബ്ദങ്ങള്‍ ചെറുപ്പമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികതയില്‍ ഇപ്പോഴാണ് ഏര്‍പ്പെടുന്നതെന്നും അവര്‍ പറയുന്നു. 34 വര്‍ഷമായി ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന് ശേഷം അവര്‍ ഡേറ്റിംഗ് നടത്തുകയും തന്റെ ലൈംഗിക ജീവിതം വീണ്ടും കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ആശ്ചര്യമെന്നും അത് ഇപ്പോഴും ഏറ്റവും സംതൃപ്തമാണെന്നും ടീന പറഞ്ഞു.

ലൈംഗികതയെക്കുറിച്ചുള്ള തുറന്ന മനസ്സ് അവളെ ലവ്ഹണിയുടെ ആദ്യത്തെ ‘ക്വീന്‍ ബീസ്’ ആക്കിത്തീര്‍ത്തു. ലൈംഗികത യെയും വാര്‍ദ്ധക്യത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഒരു ബ്രാന്‍ഡിന്റെ വിദഗ്ധ പാനലിലെ സെക്‌സ് അഡൈ്വസറാണ് അവരിപ്പോള്‍. മറ്റ് സ്ത്രീകളെ ലൈംഗികകാര്യത്തില്‍ ലജ്ജയില്ലാതെ അവരുടെ ആഗ്രഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അവള്‍ ആ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

പ്രായമായ സ്ത്രീകളെ, പ്രത്യേകിച്ച് പ്രണയം, ലൈംഗികത, ഡേറ്റിംഗ് എന്നിവയുടെ കാര്യത്തില്‍ സമൂഹം വേഗത്തില്‍ തള്ളിക്കളയുന്നതായി അവള്‍ കരുതുന്നു. 34 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, എന്തോ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ടീന എട്ട് വര്‍ഷം മുമ്പാണ് എല്ലാം പുതിയതായി ആരംഭിക്കാനുള്ള ധീരമായ തീരുമാനമെടുത്തത്. വിരമിക്കുന്നതിനുമുമ്പ് ഒരിക്കല്‍ നോര്‍ഫോക്കില്‍ ഒരു റെസ്റ്റോറന്റ് നടത്തിയിരുന്ന ടീന പറഞ്ഞു- ഓരോ സ്ത്രീയും അവരുടെ പ്രായം കണക്കിലെടുക്കാതെ സുഖം അനുഭവിക്കാന്‍ അര്‍ഹരാണെന്നാണ് ഇവരുടെ തീയറി. ഡേറ്റ് ചെയ്യരുതെന്നും നല്ല സമയം ആസ്വദിക്കണമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ അത് കേള്‍ക്കരുതെന്നാണ് തന്റെ ഉപദേശമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *