തെലുങ്കിലെ സൂപ്പര്‍നായികയായിരിക്കെ ബോളിവുഡിലേക്ക് ചേക്കേറിയ തെലുങ്ക് നടി ഇല്യാന ഡിക്രൂസ് നന്‍പനില്‍ വിജയ് യുടെ നായികയായി തമിഴിലും ആരാധകരെ നേടി. അടുത്തിടെ അമ്മയായി മാറിയ ഇല്യാനയുടെ മടങ്ങിവരവിന്റെ ആകാംഷ ആരാധകര്‍ക്കിടയിലുണ്ട്. നടി സിനിമാ അഭിനയമൊക്കെ നിര്‍ത്തി ഭര്‍ത്താവും കുഞ്ഞുമായി അമേരിക്കയില്‍ സെറ്റിലാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.
അടുത്തിടെയാണ് മകന്‍ കോയയുടേയും ഭര്‍ത്താവ് മൈക്കല്‍ ഡോളന്റെയും മുഖം നടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടി അഭിനയത്തിന് ഗുഡ്‌ബൈ പറയുകയാണെന്നും വിദേശത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെക്കാണ്‍ ഹൊറാള്‍ഡാണ്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളേക്കാള്‍ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് നടി ആരാധകരെ നിരാശരാക്കുന്നതെന്നാണ് സൂചനകള്‍. ഭര്‍ത്താവിനും കുഞ്ഞിനും കൂടുതല്‍ സമയം നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നടി എപ്പോള്‍ തിരിച്ചുവരുമെന്ന് ആകാംഷയോടെ ആരാധകര്‍ നോക്കിയിരിക്കുമ്പോള്‍ നടി പുതിയ ഓഫറുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അമേരിക്കയിലേക്ക് പറിച്ചുനടുന്ന കാര്യത്തിലാണ് താരം മുന്‍തൂക്കം കൊടുക്കുന്നതെന്നുമാണ് വിവരം. തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടി ആരാധകരെ സര്‍പ്രൈസ് നല്‍കുകയായിരുന്നു. ബര്‍ഫി, റുസ്തം, റെയ്ഡ്, മേ തേരാ ഹീറോ, പാഗല്‍ പന്തി തുടങ്ങി ബോളിവുഡില്‍ തിരക്കില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന താരം പ്രസവത്തിന് നാലാഴ്ച മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. അതേസമയം അടുത്തിടെയാണ് നടി രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പമുള്ള തേരാ ക്യാ ഹോഗാ ലവ്‌ലി സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.