Movie News

ലോകേഷ് കനകരാജ് ചെയ്തത് ചതിയും വഞ്ചനയും ; സംവിധായകന് പണിയുമായി സംഗീത ചവ്രര്‍ത്തി ഇളയരാജ

സ്‌റ്റൈലിഷ് സിനിമകളുമായി ഹിറ്റുകളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ ‘കൂലി’ ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.സിനിമയ്ക്ക് സംഗീതം പകരുന്നത് പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധാണ്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവിടുകയും അത് ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തിട്ടുണ്ട്.

അനിരുദ്ധ് ഒരുക്കിയ ‘കൂലി’ ടൈറ്റില്‍ ടീസറിന് പശ്ചാത്തലമാകുന്നത് തമിഴ്‌സിനിമാ സംഗീതത്തിലെ ചക്രവര്‍ത്തി ഇളയരാജയുടെ തങ്കമഗനിലെ ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയാണ്. ഇത്രയും സാഹചര്യം നിലനില്‍ക്കേ ലോകേഷ് കനകരാജിന് വന്‍ പണിയുമായി എത്തുകയാണ് ഇളയരാജ. ചിത്രത്തിന്റെ ടീസറില്‍ തന്റെ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചതിന് ‘കൂലി’യുടെ നിര്‍മ്മാതാക്കള്‍ക്ക് സംഗീതസംവിധായകന്‍ ഇളയരാജ പകര്‍പ്പവകാശ നോട്ടീസ് അയച്ചു. ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെയും ടീസറിലെ സംഗീതത്തിന്റെയും യഥാര്‍ത്ഥ ഉടമയായ ഇളയരാജയില്‍ നിന്ന് സിനിമയുടെ അനുയായികള്‍ ഔപചാരികമായ അനുമതി വാങ്ങിയിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു.

1957ലെ പകര്‍പ്പവകാശ നിയമപ്രകാരമുള്ള കുറ്റമായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് ഇളയരാജയുടെ ഗാനങ്ങള്‍ പതിവായി ഉപയോഗിക്കുന്നു എന്ന ആരോപണം സംവിധായകന് എതിരേയുണ്ട്. വിക്രം ചിത്രത്തിലെ ‘വിക്രം’ എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീതസംവിധായകനില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ, ലോകേഷ് കനകരാജിന്റെ നിര്‍മ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ ‘എന്‍ ജോഡി മഞ്ഞ കുരുവി’ എന്ന ഗാനത്തിന്റെ സംഗീതവും അനുമതിയില്ലാതെ പുനര്‍നിര്‍മ്മിച്ചതായി ആക്ഷേപമുണ്ട്.

ടൈറ്റില്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘വാ വാ പക്കം വാ’ എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ അനുമതി നേടണമെന്നും അല്ലെങ്കില്‍ ടീസറില്‍ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ ‘കൂലി’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജയുടെ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു.