Oddly News

കണ്ടാല്‍ ഒരു കുഞ്ഞന്‍ പാമ്പ്; മുട്ട തിന്നാന്‍ വായ പിളര്‍ന്നപ്പോള്‍ ഉണ്ടായതോ?

കാഴ്ചയില്‍ ചെറുതെന്ന കരുതുന്ന പല ജീവികളും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയരാകാറുണ്ട്. പാമ്പുകളും അത്തരത്തിലുള്ളതാണ്. കാണുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും ഇര വിഴുങ്ങുമ്പോള്‍ ഇവയുടെ ശരീരം വികസിക്കാറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ കൗതുകമുണര്‍ത്തുകയാണ്.

ഒരാള്‍ കൈയിലായി വച്ചിരിക്കുന്ന മുട്ട കഴിക്കാനായി പാമ്പ് എത്തുന്നതാണ് തുടക്കം. പാമ്പിന്റേത് മുട്ടയേക്കാള്‍ വലുപ്പമില്ലാത്ത വായയാണ്. എന്നാല്‍ മുട്ട അകത്താക്കാനായി വാ തുറന്നപ്പോള്‍ കുഞ്ഞന്‍ പാമ്പിന്റെ ശരീരഘടന തന്നെ മാറി. വായ വികസിക്കുകയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുട്ട അകത്താക്കുകയും ചെയ്തു. ശരീരത്തിലേക്ക് കടന്നുചെല്ലുന്ന ഭാഗമെല്ലാം വികസിച്ചുവരുന്നതായും കാണാം. പാമ്പിന്റെ ശരീരം ഇത്രയും വികസിക്കുമെങ്കില്‍ വലിയ പാമ്പുകള്‍ക്ക് എത്രത്തോളം വലുപ്പത്തില്‍ അവയുടെ ശരീരം വികസിപ്പിക്കാനായി സാധിക്കുമെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.