Lifestyle

തേനും ഗ്രാമ്പൂവും ​​ചേര്‍ത്ത് ഇങ്ങനെ കഴിച്ചാല്‍

അസുഖങ്ങള്‍ വരുമ്പോഴേ അത് ഗുരുതരമല്ലെങ്കില്‍ ആശുപത്രിയിലേയ്ക്ക് ഓടേണ്ടതില്ല. ഏതുരോഗത്തിനുമുണ്ടു തൊടിയില്‍ നിന്നൊരു ഒറ്റമൂലി. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

ചുമ
ഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്ത് കഴിച്ചാല് ചുമയ്ക്കു ശമനമാകും.

പനി
തുളസി പിഴിഞ്ഞെടുത്ത നീര് തേനില് ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും. ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും. തുളസിനീരില് കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക. ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും