ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ അനേകം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ഖാന്‍. അനേകം സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന സല്ലുഭായ് അടുത്തിടെ ധരിച്ച വാച്ചിന്റെ വില കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. അന്താരാഷ്ട്ര ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ ജേക്കബ് ആന്റ് കോ യുടെ ‘ബില്യണെയര്‍ ത്രീ’ വാച്ച് ധരിച്ച താരത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
മികച്ച ഡിസൈനുകള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന ജേക്കബ് ആന്റ് കോ കൊണ്ടുവന്നിട്ടുള്ള ആഭരണങ്ങളുടെയും വാച്ച് മേക്കിംഗിന്റെയും മികച്ച ഇന്‍ഫ്യൂഷനാണ് ബില്യണെയര്‍ സീരീസ്. വജ്രങ്ങളും മരതകവുമെല്ലാം ഭംഗിയായി ഘടിപ്പിച്ചിരിക്കുന്ന വാച്ചിന്റെ വില 41 കോടി രൂപ ( 48,84,228.89 ഡോളര്‍) യാണ്. 700 വജ്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള ശ്രദ്ധ അര്‍ഹിക്കുന്ന വാച്ച് കാണിക്കുന്ന പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറലായി.
ജേക്കബ് ആന്‍ഡ് കോയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ ജേക്കബ് അറബോ അടുത്തിടെ സല്‍മാന്‍ ഖാനുമായി ഒരു പോസ്റ്റ് പങ്കിട്ടു. ആഡംബര വാച്ച് മേക്കറില്‍ നിന്നുള്ള ബില്യണയര്‍ ത്രീ വാച്ച് പരീക്ഷിക്കാന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെടുന്നതാണ് ക്ലിപ്പ്.
ബില്യണെയര്‍ ത്രീ ഈ ഇനത്തില്‍ വെറും 18 വാച്ചുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ വാച്ചിന്റെ പ്രത്യേകതയും ആഡംബരവും നിലനിര്‍ത്തുന്നതിന്, 714 മുറിച്ച വജ്രങ്ങള്‍ കെയ്‌സിലും 152 മരതകങ്ങള്‍ അകത്തെ വളയത്തിലും സജ്ജീകരിച്ചിരിക്കുന്നു, ഒപ്പം അധികമായി 57 ബാഗെറ്റ്-കട്ട് വജ്രങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 504 മരതകം മുറിച്ച വജ്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ബ്രേസ്ലെറ്റ്.
