Health

പുതിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍…

പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്.

പുതിനയ്ക്കു ഭക്ഷ്യവിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും.

ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ ആഗീരണശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ മാറിക്കിട്ടും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകള്‍ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്. കരാട്ടോണിന്‍, മിന്റ്, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറുസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഔഷധമാണു പുതിന. മൂത്രത്തെ ഒഴിപ്പിച്ചുകളയാനും ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *