മീന്‍ വറുത്തും കറിയായുമൊക്കെ കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുകയെന്ന ഒരു ടാസ്‌കാണ്. മീന്‍ വെട്ടികഴിഞ്ഞാല്‍ കൈമാത്രമല്ല ആ പ്രദേശം മുഴുവന്‍ മീനിന്റെ ഗന്ധമായിരിക്കും. പിന്നീട് ആ ഉളുമ്പ് മണം പോകാനായി കൈകള്‍ സോപ്പിട്ടും ഹാന്‍ഡ് വാഷുകള്‍ ഉപയോഗിച്ചും കഴുകിയാലും പൂര്‍ണമായും മീനിന്റെ മണം പോകില്ല. എന്നാല്‍ ഇനി മീന്‍ വെട്ടിയാല്‍ ഉളുമ്പ് മണം ഉണ്ടാകില്ല. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ.
മീന്‍ ആദ്യം ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. മീന്‍ വെട്ടുന്നതിന് മുമ്പേ തന്നെ മീനിന് മുകളിലേക്ക് നാരങ്ങാ നന്നായി പിഴിഞ്ഞ് ചേര്‍ക്കാം. കൈകളിലും നാരങ്ങാ നീര് പുരട്ടുക. ശേഷം മീന്‍ വൃത്തിയാക്കുക. തലയും അരികും വെട്ടിയ മീനിലേയ്ക്കും നാരങ്ങാ നീര് പുരട്ടണം . പിന്നീട് വെട്ടിയെടുത്ത മീനിലേക്ക് ഉപ്പും തേയ്ക്കണം. ഇങ്ങനെ മീന്‍ വെട്ടിയാല്‍ കൈയില്‍ മീനിന്റെ ഗന്ധം ഒട്ടും തന്നെ ഉണ്ടാകില്ല.
ഇത് കൂടാതെ പേസ്റ്റ് ഉണ്ടെങ്കില്‍ നല്ലതാണ്. അത് കൈയില്‍ നന്നായി ഉരച്ച് കഴുകിയാല്‍ മീന്‍ മണം പോകും. കാപ്പിപ്പൊടി ചേര്‍ത്ത് കൈ കഴുകിയാലും മീന്‍ മണം ഇല്ലാതാക്കും. കുടംപുളി വെള്ളത്തിലിട്ട് ചെറുതായി കുതിര്‍ത്തിട്ട് കൈകളില്‍ തിരുമ്മി എടുത്താല്‍ മീനിന്റെ മണം ഇല്ലാതാകും.