മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ സ്വന്തമാക്കിയ താരമാണ് മഞ്ജുവാര്യര്‍. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സിനിമാപ്രേക്ഷകര്‍ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരത്തിന്റെ പുതിയ സിനിമകള്‍ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മഞ്ജുവിന്റെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന ലൂസിഫറിലെ പ്രിയദര്‍ശിനി. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ താരമതില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം ആരാധകര്‍ക്കുണ്ട്.
ഈ സിനിമയ്ക്കു മുമ്പു തന്നെ മഞ്ജുവാര്യരും പൃഥ്വിരാജും തമ്മില്‍ ഒരു സൗഹൃദമുണ്ട്. സിനിമയിലൂടെ ആ സൗഹൃദത്തിന് ആഴം കൂടി. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സിനിമാമേഖലയിലല്ലെങ്കില്‍ ചില താരങ്ങള്‍ക്ക് ഉചിതമായ ജോലി എന്തെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്.
‘‘പൃഥ്വിരാജ് ഇപ്പോള്‍ത്തന്നെ ഒരു നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു കാര്‍ റേസറാകാം….’’ എന്നാണ് ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജവും മഞ്ജുവും പറഞ്ഞത്.ധനുഷ് കരാട്ടെ മാസ്റ്ററാകാം, ദുല്‍ഖര്‍ കാര്‍ റേസറാകാം, സണ്ണി വെയ്ന്നിന്റെ ശബ്ദം നല്ലതാണ് അതുകൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാകാം, മോഹന്‍ലാല്‍ ആന്റ്വിക് കളക്ഷന്‍സ് കളക്ട് ചെയ്യുന്ന ആളാകാം എന്നിങ്ങനെയുള്ള മറുപടികള്‍ മഞ്ജു പറയുന്നുണ്ട്. എപ്പോഴും വിളിക്കാന്‍ കഴിയുന്ന സുഹൃത്തുക്കളുടെ പേരുകളില്‍ സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, ഭാവന, സംയുക്ത, പൂര്‍ണ്ണിമ എന്നിവരുടെ പേരുകളും മഞ്ജു പറയുന്നുണ്ട്.