ദീപികാ പദുക്കോണിനോട് തനിക്ക് പ്രണയം ഉണ്ടായിരുന്നതായി ബോളിവുഡ്താരം സെയ്ഫ് അലിഖാന്റെ മകനും നടനുമായ ഇബ്രാഹീം അലി ഖാന്‍. ചെറുപ്പത്തില്‍ തന്നെ ദീപിക പദുക്കോണിനോട് തനിക്ക് വലിയ പ്രണയമുണ്ടായിരുന്നുവെന്നും അവള്‍ തന്റെ അച്ഛനോടൊപ്പം ഷൂട്ടിങ്ങില്‍ ആയിരിക്കുമ്പോള്‍ അവളെ കാണാന്‍ അവസരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു്
ദീപിക പദുക്കോണിനെ ആദ്യമായി കണ്ടത് പിതാവിനൊപ്പം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്നു തന്നെ തനിക്ക് അവരോട് പ്രണയം തോന്നി. വളരെ ചെറുപ്പമായിരുന്നു, അവളോട് എനിക്ക് വലിയ പ്രണയം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് സെയ്ഫ് അലി ഖാന്‍, ദീപിക പദുക്കോണിനൊപ്പം യുകെയില്‍ ഇംതിയാസ് അലിയുടെ ലവ് ആജ് കലിന്റെ ഷൂട്ടിങ്ങില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഇബ്രാഹിമിന് ഏഴോ എട്ടോ വയസ്സായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. തനിക്ക് അന്ന് ദീപികയോട് കടുത്ത പ്രണയം തോന്നി.
മാതാപിതാക്കള്‍ വലിയ സെലിബ്രിട്ടികളാണെന്ന് നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതായും ഇബ്രാഹീം പറഞ്ഞു. മാതാപിതാക്കള്‍ക്ക് അവരുടെ പ്രശസ്തിയെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നതില്‍ വ്യത്യസ്ത സമീപനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സെയ്ഫ് അലി ഖാന്‍ എപ്പോഴും തങ്ങള്‍ പ്രശസ്തരാണെന്ന് വ്യക്തമാക്കിയിരുന്നു, അതേസമയം അമ്മ അമൃത സിംഗ് ഒരു സാധാരണ, പരിഷ്‌ക്കാരി പഞ്ചാബി അമ്മയെപ്പോലെ തോന്നിപ്പിച്ചു. അമ്മയുടെ സ്വാധീനത്തെക്കുറിച്ച് ഇബ്രാഹിം പറയുന്നത് ഇങ്ങിനെയാണ്.
”എന്റെ അമ്മ ഒരു പഞ്ചാബി അമ്മയാണ്. അതിനാല്‍ ഞാനും ശരിക്കും പഞ്ചാബിയാണ്… അവര്‍ രണ്ട് കിറുക്കന്മാരെ വളര്‍ത്തിയിട്ടുണ്ട്. എന്നെയും എന്റെ സഹോദരി സാറാ അലി ഖാനെയും. അവര്‍ വളരെ ഭ്രാന്തിയാണ്.” നാദനിയന്‍ എന്ന ചിത്രത്തിലൂടെ ഇബ്രാഹിം അലി ഖാന്‍ ഇതിനകം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.