Oddly News

ജോലി തരാം… പക്ഷേ ഗര്‍ഭിണിയല്ലെന്ന് ഉറപ്പ് നല്‍കണം; തൊഴിലന്വേഷകരുടെ ഗര്‍ഭ പരിശോധന നടത്തി ചൈനീസ് കമ്പനികള്‍

ജോലിക്കെടുക്കും മുമ്പ് വനിതാ അപേക്ഷകരുടെ ഗര്‍ഭാവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചതിന് കമ്പനികള്‍ക്കെതിരേ ചൈനയില്‍ കേസ്. തൊഴിലന്വേഷകരായ സ്ത്രീകളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് 16 കമ്പനികള്‍ക്കെതിരെയാണ് ചൈനീസ് പ്രോസിക്യൂട്ടര്‍മാര്‍ അടുത്തിടെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്്.

ജോലിക്ക് മുമ്പുള്ള പരീക്ഷകളുടെ ഭാഗമായി ചില കമ്പനികള്‍ ഗര്‍ഭ പരിശോധന സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. ഇത്തരം നടപടികളില്‍ നിന്ന് തൊഴിലുടമകളെ ചൈനീസ് നിയമം അനുസരിച്ച് വിലക്കണമെന്നാണ് ആവശ്യം.

പ്രസവാവധിയുടെ ചെലവുകളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം ഒരു നടപടിയ്ക്കായി കമ്പനികളെ പ്രേരിപ്പിച്ചത്. തങ്ങള്‍ എടുക്കുന്ന വനിതാജീവനക്കാരുടെ ഗര്‍ഭാവസ്ഥ സംബന്ധിച്ച ഉറപ്പാക്കല്‍ നടപടിക്കെതിരേ ഈ മാസം ആദ്യം, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാന്‌ടോങ്ങിലെ ടോങ്‌ഷോ ജില്ലയിലെ പ്രോസിക്യൂട്ടര്‍മാരാണ് രംഗത്ത് വന്നത്.

ജോലിക്ക് അപേക്ഷിച്ച സ്ത്രീകളോട് നിയമവിരുദ്ധമായി ഗര്‍ഭധാരണ പരീക്ഷിച്ചതിന് 16 കമ്പനികള്‍ക്കെതിരെ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കാതെ തന്നെ കേസെടുത്തതായി ഇവര്‍ പ്രഖ്യാപിക്കുകയായിരുന്നു. അവരുടെ അന്വേഷണത്തില്‍ കമ്പനികള്‍ സ്ത്രീകളുടെ തുല്യ തൊഴിലവസരങ്ങള്‍ക്കുള്ള അവകാശം ലംഘിച്ചുവെന്ന് കണ്ടെത്തി. ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം ഒരാളുടെയെങ്കിലും അപേക്ഷ കമ്പനികള്‍ നിരസിച്ചിട്ടുള്ളതായും ഇത് ചൈനീസ് നിയമം മുമ്പോട്ട് വെക്കുന്ന തുല്യതയ്ക്ക് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം നടത്തിയിരുന്നു. കുറഞ്ഞത് 16 കമ്പനികളെങ്കിലും സ്ത്രീ ജെബി അന്വേഷകര്‍ക്ക് ഗര്‍ഭ പരിശോധന നടത്താന്‍ നിയമവിരുദ്ധമായി ആവശ്യപ്പെടുന്നതായി കണ്ടെത്തി. രണ്ട് ആശുപത്രികളില്‍ 168 ഗര്‍ഭ പരിശോധനകള്‍ നടന്നതായും കണ്ടെത്തി. മിക്ക കേസുകളിലും, ഗര്‍ഭ പരിശോധനയെക്കുറിച്ച് സ്ത്രീകളെ പരീക്ഷകള്‍ക്ക് മുമ്പ് രേഖാമൂലം അറിയിച്ചിരുന്നില്ല എന്നും വാക്കാലുള്ള സൂചനകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നും കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഒരു സ്ത്രീയെ ഗര്‍ഭധാരണം കാരണം ജോലിക്ക് എടുത്തില്ല എന്നും കണ്ടെത്തി. അന്വേഷണം വന്നതോടെ കുറ്റക്കാരനായ കമ്പനി യുവതിയെ ജോലിക്കെടുക്കുകയും നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയുമുണ്ടായി.