Featured Good News

തന്റെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കണം; 76 കാരനായ ബാലകൃഷ്ണ അയ്യ പാറ തുരന്നു

‘മഡി-ടോലോപ്പ്’ എന്നാല്‍ കൊങ്കണ്‍ ഭാഷയില്‍ ‘പാറ നിറഞ്ഞ പ്രദേശം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത്തരം പ്രദേശങ്ങളില്‍ മനുഷ്യരുടെ ജീവന്മരണ സമരം മിക്കവാറും വെള്ളം എന്നതായിരിക്കും. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം കാരണം വിദഗ്ദ്ധര്‍ എഴുതിത്തള്ളിയ പ്രദേശത്ത് കിണര്‍കുഴിക്കുക എന്ന അസാദ്ധ്യമായ കാര്യം സാദ്ധ്യമാക്കിയയാളണ് 76 കാരനായ ബാലകൃഷ്ണ അയ്യ. അദ്ദേഹം എങ്ങിനെ ഈ പാറയ്ക്കിടയിലൂടെ ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വെള്ളം എത്തിച്ചു എന്നതാണ് ഗോവയിലെ മഡി-ടാലോപ്പ് പ്രദേശമായ കാനക്കോണയിലെ ലോലിയം നിവാസികള്‍ക്ക് പറയാനുള്ളത്്.

ഒരു പാറക്കെട്ട് മുകളിലെ പുറംതോട്, തുടര്‍ന്ന് കളിമണ്ണ്, തുടര്‍ന്ന് കട്ടിയുള്ള കറുത്ത കല്ല്. കഠിനമായ ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ മറികടന്ന് മറ്റുള്ളവര്‍ കല്ല് മാത്രം കാണുന്നിടത്താണ് അയ്യ സാധ്യത കണ്ടത്. വെള്ളത്തിനായി ആഴത്തില്‍ കുഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം. അദ്ദേഹം ആദ്യം ഭൂമിയെക്കുറിച്ച് പഠിച്ചു. കുഴിക്കുമ്പോള്‍ അകപ്പെട്ടാല്‍ പാറക്കെട്ടുകള്‍ക്കടിയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഒരു സംരംഭമായിരുന്നു എന്നത് തിരിച്ചറിഞ്ഞ് അദ്ദേഹം മറ്റൊരു തന്ത്രത്തിലൂടെ കിണര്‍ കുഴിച്ചു.

തറനിരപ്പില്‍ നിന്ന് കളിമണ്ണ് നിരപ്പിലേക്കുള്ള ഒരു പടിക്കെട്ട് ഭൂമി അസ്ഥിരമായാല്‍ തങ്ങള്‍ക്ക് ഒരു പോംവഴി ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് കൂടുതല്‍ ആഴത്തില്‍ കുഴിക്കാന്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയുണ്ടാക്കി. സ്വന്തം ജലപ്രശ്നങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹം പരിഗണിച്ചത്. മഡി-ടോലോപ്പിലെ മറ്റ് 25 വീടുകളിള്‍ കൂടി അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിവന്നു. അവരുടെ വീടുകളെയും തന്റെ ജലസ്രോത സ്സുമായി ബന്ധിപ്പിച്ച് അനേകം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. പ്രദേശവാസികള്‍ അയ്യ യെ പുകഴ്ത്തുന്നത് തുടരുമ്പോള്‍ ഗോവ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കലാ ഗൗരവ് പുരസ്‌ക്കാരവും അദ്ദേഹത്തെ തേടി വന്നു.

മികച്ച ഒരു കലാകാരന്‍ കൂടിയായ അയ്യ ചുലൂ മുതല്‍ ഗണേശവിഗ്രഹം വരെ എല്ലാം ഉണ്ടാക്കുന്നയാളാണ്. ഏതു സാഹചര്യത്തിനും അനുസൃതമാണ് എന്നതാണ് അദ്ദേഹ ത്തിന്റെ യഥാര്‍ത്ഥ ശക്തി. ചെറുപ്പത്തില്‍, സ്‌കൂളുകള്‍ ചിത്രകലാ അധ്യാപ കരെ നിയമിക്കുന്നതായി മനസ്സിലാക്കി ഡ്രോയിംഗ് അധ്യാപകരുടെ കോഴ്സ് പിന്തുടര്‍ന്ന് അദ്ദേഹം 17 വര്‍ഷം ഒരു പ്രാദേശിക സ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. അങ്ങിനെ യാണ് അദ്ദേഹം വിഗ്രഹനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. സ്‌കൂളില്‍ നിന്നും സ്വമേ ധയാ വിരമിച്ച അദ്ദേഹത്തിന് പിന്നീട് വരുമാനമാര്‍ഗ്ഗമായത് വിഗ്രഹ നിര്‍മ്മാണ മായി രുന്നു. കുടുംബത്തെ പോറ്റാനുള്ള കൂടുതല്‍ വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗ മായി രുന്നു ചൂലു നിര്‍മ്മാണം. ചൂല്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഉപകരണം തന്നെ അദ്ദേഹം യഥാര്‍ത്ഥത്തില്‍ കണ്ടുപിടിച്ചു.

ചൂല്‍ നിര്‍മ്മിക്കുന്ന ജോലിയില്‍ ഒരു പ്രത്യേക ആകൃതിയിലുള്ള കത്തി നിങ്ങള്‍ കാണും. അത് അദ്ദേഹം സ്വന്തം ഡിസൈനില്‍ നിര്‍മ്മിച്ചതായിരുന്നു. ഇത് കൃത്യമായ കോണില്‍ ഈര്‍ക്കിലുകളെ ട്രിം ചെയ്യുന്നു. ‘ഉപകരണം ഉപയോഗിച്ച്, മിനിറ്റുകള്‍ ക്കു ള്ളില്‍, ഉണങ്ങിയ ഈന്തപ്പനത്തണ്ടുകളുടെ ഈര്‍ക്കിലുകള്‍ അദ്ദേഹം ഒരുമിച്ച് കെട്ടി യെടുക്കും. അദ്ദേഹം ഉണ്ടാക്കുന്നത് കാനക്കോണയിലെ ഏറ്റവും മികച്ച ചൂലാ ണെന്ന് നാട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷം അയ്യ പരിപൂര്‍ ണ്ണമാക്കിയ ഒരു പ്രത്യേക ബൈന്‍ഡിംഗ് ടെക്നിക്കിലും വഴക്കമുള്ള പിടിയിലു മാണ് രഹസ്യം. 250-300 രൂപയ്ക്കാണ് വില്‍ക്കുന്നത്. ദിവസേന രണ്ടിനും ആറിനും ഇട യില്‍ ചൂലുണ്ടാക്കുന്ന അയ്യ ഒരു പൊതു ഉപകരണത്തെ ഒരു കലാരൂപം തന്നെയാക്കി മാറ്റി.