Celebrity

”എന്നെക്കുറിച്ച് നല്ലത് പറയാന്‍ ഞാന്‍ അവര്‍ക്ക് പണം കൊടുക്കുകയാണ്” ; ജാന്‍വിയുടെ വൈറലായ വാക്കുകള്‍

ജംഗ്ലീ പിക്ചേഴ്സിന് കീഴില്‍ വിനീത് ജെയിന്‍ നിര്‍മ്മിച്ച് സുധാന്‍ഷു സാരിയ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി ഭാഷയിലുള്ള സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ഉലജ്. ജാന്‍വി കപൂര്‍, ഗുല്‍ഷന്‍ ദേവയ്യ, റോഷന്‍ മാത്യു, രാജേഷ് തൈലാംഗ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍കാല കഥാപാത്രങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ജാന്‍വി ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി.

പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍, ആളുകള്‍ ജാന്‍വിയെ കുറിച്ചും താരത്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും അഭിനന്ദിക്കുന്നുണ്ടാറുള്ളല്ലോയെന്ന് ചോദിച്ചിരുന്നു. ഇതിന് ‘അത് പറയാന്‍ അവര്‍ക്ക് പണം കൊടുക്കുകയാണെന്ന്’ – ജാന്‍വി തമാശയായി മറുപടി പറഞ്ഞു. എങ്ങനെയാണ് ഒരു അഭിനേതാവായി പരിണമിച്ചതെന്ന് ജാന്‍വിയോട് ചോദിച്ചപ്പോള്‍, സ്വന്തം പ്രകടനത്തെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും അത് ആളുകള്‍ വിലയിരുത്തണമെന്നുമാണ് ജാന്‍വി മറുപടി നല്‍കിയത്.

” പക്ഷേ, എനിക്കെങ്ങനെ എന്നെക്കുറിച്ച് പറയാന്‍ കഴിയും, ‘ഞാന്‍ വളരെ ആത്മവിശ്വാസമുള്ളവളാണ്. ഞാന്‍ വളരെ നല്ല പ്രകടനമാണ് കാണിക്കുന്നത്. എന്നാല്‍ എനിക്ക് അത് സ്വയം പറയാന്‍ കഴിയില്ല.” – ജാന്‍വി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ താരത്തെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, അത് പറയാന്‍ ഞാന്‍ അവര്‍ക്ക് പണം നല്‍കുന്നുവെന്നാണ് ജാന്‍വി തമാശയായി പറഞ്ഞത്. തന്റെ പിആര്‍ സംബന്ധിച്ച് ആളുകളുടെ ഊഹാപോഹങ്ങളെക്കുറിച്ചും ജാന്‍വി തുറന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്നെ അബദ്ധത്തില്‍ പോലും പുകഴ്ത്തുന്നത് കാണുമ്പോഴെല്ലാം അവര്‍ പറയും, ‘ഇത് അവളുടെ പിആര്‍ ആയിരിക്കണം’.  ”എന്നാല്‍ അങ്ങനെ എന്നെ അഭിനന്ദിക്കാന്‍ ആളുകള്‍ക്ക് പണം നല്‍കാന്‍ എനിക്ക് മതിയായ ബജറ്റില്ലെന്നതാണ് സത്യം.” – ജാന്‍വി വ്യക്തമാക്കി