2025 ലെ ഫിഡെ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന്റെ ആദ്യപ്രതികരണം രസകരമായിരുന്നു. ‘എനിക്ക് കുറച്ചു ഉറക്കം വേണം. ഈ ദിവസങ്ങള്‍ വളരെ ഉത്കണ്ഠാകുലമായിരുന്നു. ഉറക്കവും കുറച്ചു ഭക്ഷണവും മതി. കഠിനമായ വിജയത്തിനു ശേഷം ക്ഷീണിതയായി കാണപ്പെട്ട അവര്‍ ഒരു പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
19 കാരിയായ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സെമിഫൈനലില്‍ ചൈനയുടെ ടാന്‍ സോങ്യിയെ 1.5-0.5 ന് പരാജയപ്പെടുത്തിയായിരുന്നു കലാശപ്പോരാട്ടത്തിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ നേട്ടത്തോടെ, ദിവ്യ അടുത്ത വര്‍ഷത്തെ അഭിമാനക രമായ വനിതാ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്കും യോഗ്യത നേടി.
വാശിയേറിയ മത്സരത്തിനുശേഷം മൈക്ക് മുന്നില്‍ എത്തിയപ്പോള്‍ ദിവ്യ് വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. ”നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്റെ ചിന്തകള്‍ ഇപ്പോള്‍ വ്യക്തമല്ല,” അവള്‍ പറഞ്ഞു. സെമിഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം ഗെയിമില്‍ വെളുത്ത കരുക്ക ളിലായിരുന്നു യുവതാരം ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. സമനിലയിലായ ആദ്യ ഗെയിമില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ചായിരുന്നു അവര്‍ കളിച്ചത്.
ദിവ്യയുടെ ഫൈനലിലേക്കുള്ള യാത്ര അതിശയിപ്പിക്കുന്നതായിരുന്നു. നാലാം റൗ ണ്ടില്‍ 2.5-1.5 എന്ന സ്‌കോറില്‍ ചൈനയുടെ സു ജിനറിനെയാണ് അവര്‍ ആദ്യം ഞെട്ടി ച്ചുകളഞ്ഞത്. തുടര്‍ന്ന് ക്ലാസിക്കല്‍ ഗെയിമുകളിലെ തുടര്‍ച്ചയായ സമനില കള്‍ക്ക് ശേ ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹരിക ദ്രോണവല്ലിയെ 3-1 ന് പരാജയ പ്പെടുത്തി അവര്‍ വിജയിച്ചു. അതേസമയം ഫിഡെ ലോകകപ്പ് വനിതാ ചാംപ്യന്‍ഷിപ്പ് ആദ്യമായി ഇന്ത്യാക്കാരുടെ ഫൈനലായി മാറുമോ എന്നാണ് അറിയേണ്ടത്.
മറ്റൊരു സെമിഫൈനലില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപി ചൈനയുടെ ടോപ് സീഡ് ലീ ടിങ്ജിയെ നേരിടും. ഇരുവരും അവരുടെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനി ലയിലാക്കിയതിനാല്‍ രണ്ടാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കാന്‍ വ്യാഴാഴ്ച ടൈ-ബ്രേക്കറുകള്‍ കളിക്കും. ഹംപി വിജയിച്ചാല്‍ രണ്ട് ഇന്ത്യക്കാര്‍ ഫിഡെ വനിതാ ലോ കകപ്പ് ഫൈനലില്‍ മത്സരിക്കും. ഇന്ത്യന്‍ ചെസിന് ഒരു ചരിത്ര നിമിഷമാ യിരിക്കും.




