Celebrity

‘ഞാന്‍ ഫ്രീ ഓഫ് കോസ്റ്റിലല്ല ലാല്‍ സാറിന്റെ ഫോട്ടോസ് എടുക്കുന്നത്, ഏതു പ്രൊഫഷനെയും മാനിക്കുന്ന ആളാണ് മോഹന്‍ലാല്‍ സര്‍…’

മലയാളത്തിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്‌സില്‍ എടുത്തു പറയാവുന്ന ഒരു പേരാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസനയുടേത്. മോഹന്‍ലാലിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷാണ്. സോഷ്യല്‍ മീഡിയയില്‍ അനീഷ് പോസ്റ്റ് ചെയ്യുന്ന താരരാജാവിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങും ആകാറുണ്ട്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ പിന്നണിയിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോഡ്ഫാദേഴ്‌സ് ഇല്ലാതെയാണ് സിനിമാ മേഖലയിലേക്ക് അനീഷ് എത്തിയത്. സിനിമാ മാഗസീനുകളുടെ ഫാഷന്‍ ഫോട്ടോഗ്രാഫറായി കരിയര്‍ തുടങ്ങിയ അനീഷ് ഉപാസന തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണിന്ന്.
അനീഷ് ആദ്യമായി സംവിധാനം ചെയ്തത് മാറ്റിനി എന്ന സിനിമയാണ്. പിന്നീട് സെക്കന്റ്‌സ്, പോപ്‌കോണ്‍, ജാനകി ജാനേ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു.
ഇപ്പോഴിതാ ഫോട്ടോഗ്രാഫി ആണോ സിനിമ സംവിധാനം ആണോ കൂടുതല്‍ ബുദ്ധിമുട്ടേറിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനീഷ് ഉപാസന.
‘നമ്മള്‍ ആസ്വദിച്ച് ചെയ്യുന്ന എല്ലാ ജോലികളും നല്ലത് തന്നെയായിരിക്കും. ഇഷ്ടപെട്ടത് മാത്രമാണല്ലോ നമ്മള്‍ ചെയ്യുന്നത്. ഞാന്‍ ഒരുപാട് സിനിമ ചെയ്യുന്നതും ഫോട്ടോഗ്രഫി ചെയ്യുന്നതും ആസ്വദിച്ചാണ്. രണ്ടിനും അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്.
ഒരു മൊമെന്റില്‍ ആണല്ലോ നമുക്ക് ഒരു നല്ല ഫോട്ടോ കിട്ടുന്നത്. ഒരു ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ഡഛ ദിവസം അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യും. തയ്യാറെടുപ്പുകള്‍ ചെയ്യും. എന്റേതായി എന്തെങ്കിലുമൊന്ന് ഞാന്‍ എടുക്കുന്ന ഫോട്ടോയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
സിനിമയിലും മാക്‌സിമം ഇന്‍പുട്ട് ഇട്ടാണ് വര്‍ക്ക് ചെയ്യുന്നത്. കുറച്ചു കൂടുതല്‍ വര്‍ക്ക് ചെയ്യും, ഹാര്‍ഡ് വര്‍ക്കിംഗ് ആണ്. എനിക്ക് നൂറു രൂപ തന്നാല്‍ ഞാന്‍ ആയിരം രൂപയുടെ പണി ചെയ്യും. അതുകൊണ്ട് മണി ബാലന്‍സിങ് ഒട്ടും പ്രോപ്പര്‍ അല്ല എനിക്ക്. ഞാന്‍ കാശിനേക്കാള്‍ കൂടുതല്‍ ആര്‍ട്ടിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണല്ലോ ഞാന്‍ ഇത്രയൊക്കെ ഉരുണ്ടും തിരിഞ്ഞുമൊക്കെ ഇവിടെ വരെയെത്തിയത്.
ഞാന്‍ എടുത്ത ഡിസിഷന്‍ ആയിരുന്നു സിനിമ ചെയ്യുക എന്നത്. ആസ്വദിച്ചാണത് ചെയ്തത്. ബുദ്ധിമുട്ടുണ്ടെങ്കില്‍ അതു ചെയ്യാതിരുന്നാല്‍ പോരെ എന്ന ചോദ്യത്തില്‍ ആ കണ്‍ടെന്റ് തീര്‍ന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെട്ടാണ് ഓരോന്നും ചെയ്യുന്നത്. കോസ്റ്റ്യും ഡിസൈന്‍ ചെയ്യും, മ്യൂസിക് കമ്പോസ് ചെയ്യും. ഇതൊന്നും വിറ്റു പോകാന്‍ വേണ്ടി ചെയ്യുന്നതല്ല. എനിക്ക് മനസ്സിന് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ്.
ലാല്‍ സാറിന് ഒരു വീഡിയോ എഡിറ്റ് ചെയ്യാണമെന്നുണ്ടെങ്കില്‍ ഞാന്‍ ഇരുന്നത് ചെയ്തു കൊടുക്കും. അതില്‍ പണം തരുമോ ഇല്ലയോ എന്നുള്ളത് എന്റെ വിഷയമല്ല. എന്നെ വിശ്വസിച്ചു ഏല്പിക്കുന്ന ഒരു കാര്യം അവര്‍ക്ക് സംതൃപ്തി തരുന്ന രീതിയില്‍ ചെയ്തു കൊടുക്കുക എന്നത് മാത്രമാണ്.
പലരും പറഞ്ഞു കേട്ടൊരു കാര്യമാണ്, ഞാന്‍ വളരെ ഫ്രീ ഓഫ് കോസ്റ്റിലാണ് ലാല്‍ സാറിന് ഫോട്ടോസ് എടുത്തു കൊടുക്കുന്നത് എന്ന്. എനിക്കറിയില്ല അത് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന്. എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു നോക്കിയാല്‍ അറിയാം, ലാല്‍ സര്‍ എനിക്ക് ഞാന്‍ ഷൂട്ട് ചെയ്യുന്നതിനെല്ലാം പണം തന്നിട്ടുണ്ട്. കൃത്യമായി എനിക്ക് ഫോട്ടോഷൂട്ടിനു പണം തന്നിട്ടുണ്ടെന്നു എന്റെ അക്കൗണ്ട് നോക്കിയാല്‍ അറിയാം. ഏതു പ്രൊഫഷനെയും കൃത്യമായി മാനിക്കുന്ന ഒരാളാണ് ശ്രീ മോഹന്‍ലാല്‍ സര്‍. ആര് ജോലി ചെയ്താലും അവരതിനു പണം കൊടുക്കും, അതു ആശിര്‍വാദ് ആയാലും.
‘അനീഷിന് എന്നോട് സ്‌നേഹമുള്ളത് കൊണ്ട് എപ്പോ വിളിച്ചാലും വന്നു ഫോട്ടോ എടുക്കും’ അതു പറയുന്നത് ശരിയാണ്. പക്ഷേ പൈസ വാങ്ങാതെ പോയാല്‍ അവരുടെ സ്വഭാവം മാറും. ‘അതു വേണ്ട’ എന്ന് പറയും. അതുകൊണ്ട് ഒരു പരാതിയും ഇല്ലാതെ പണം വാങ്ങി തന്നെ ജോലി ചെയ്യും… ‘ അനീഷ് ഉപാസന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *