2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.
”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. എന്നാല്‍ സിഎസ്‌കെയുടെ ‘തല’യുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഇന്ത്യയില്‍ കളിക്കുന്ന ദിവസങ്ങളില്‍ കളിക്കളത്തില്‍ മാത്രമായി ഒതുങ്ങിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
”ഞാന്‍ സിഎസ്‌കെയില്‍ യില്‍ കളിക്കുമ്പോള്‍ കളിക്കളത്തില്‍ മാത്രണ് ഞങ്ങള്‍ സംസാരിച്ചത്. കളത്തിന് പുറത്ത് സംസാരിച്ചിട്ടേയില്ല. ഇപ്പോള്‍ സംസാരിച്ചിട്ട് 10 വര്‍ഷവും അതില്‍ കൂടുതലും കഴിഞ്ഞു. എന്തുകൊണ്ടാണ് മിണ്ടാത്തതെന്നതിന് എനിക്ക് കാരണമില്ല. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ മാത്രമാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. അതും ഗ്രൗണ്ടില്‍ മാത്രമായി ആ സംസാരം ഒതുങ്ങി. അയാള്‍ ഒരിക്കല്‍ പോലും എന്റെ മുറിയിലേക്ക് വന്നിട്ടില്ല, ഞാന്‍ അയാളുടെ അടുത്തേക്കും പോയിട്ടില്ല.” ഹര്‍ഭജന്‍ പറഞ്ഞു.
തന്റെ ഫോണ്‍കോളുകളോട് ധോണി പ്രതികരിക്കാറില്ലെന്നും മുന്‍ ഓഫ് സ്പിന്നര്‍ സൂചിപ്പിച്ചു. ”എന്റെ കോളുകള്‍ എടുക്കുന്നവരെ മാത്രമേ ഞാന്‍ വിളിക്കൂ. അല്ലാത്തപക്ഷം എനിക്ക് സമയമില്ല. ഞാന്‍ സുഹൃത്തുക്കളായവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഒരു ബന്ധം എല്ലായ്പ്പോഴും കൊടുക്കലും വാങ്ങലുമാണ്. ഞാന്‍ നിങ്ങളെ ബഹുമാനിച്ചാല്‍ നിങ്ങള്‍ എന്നെ തിരികെ ബഹുമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ എന്നോട് പ്രതികരിക്കും.
എന്നാല്‍ ഞാന്‍ നിങ്ങളെ ഒന്നോ രണ്ടോ തവണ വിളിച്ചാല്‍ ഒരു പ്രതികരണവും ലഭിക്കാതിരുന്നാല്‍. എനിക്ക് ആവശ്യമുള്ളത്ര മാത്രം ഞാന്‍ നിങ്ങളെ കാണും.” 236 ഏകദിനങ്ങളും 25 ടി20കളും കളിച്ചിട്ടുള്ള ഹര്‍ഭജന്‍ യഥാക്രമം 269, 25 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ വ്യക്തമാക്കി.