മലയാളത്തിന്റെ സ്വന്തം മല്ലു സിംഗായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത് കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ്. പകയുടെയും പകവീട്ടലിന്റെയും കഥ പറഞ്ഞ സിനിമയില്‍ വയലന്‍സ് ഏറെയുണ്ടെന്ന ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും സിനിമയുടെ വിജയത്തെ ബാധിക്കുന്നതേയില്ല. അന്യഭാഷ ആരാധകര്‍ പോലും ഏറ്റെടുത്ത സിനിമയാണിപ്പോള്‍ മാര്‍ക്കോ.
ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ച് പറയുന്നതിനിടയില്‍ അനുരാഗ് കഷ്യപ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നതും അതിനു തികഞ്ഞ പങ്ക്വതയോടെ ഉണ്ണി മുകുന്ദന്‍ പറയുന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ബോളിവുഡ് സിനിമകള്‍ തനിക്ക് പറ്റിയതല്ലെന്നും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളോടാണ് താത്പര്യമെന്നും കശ്യപ് പറഞ്ഞതിനെക്കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
‘ ഒരു വ്യക്തിയേയോ ഇന്‍ഡസ്ട്രിയേയോ സിനിമകളെയോ റൈറ്റ് ഓഫ് ചെയ്തു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ ഉറപ്പായും അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകും. ഹിന്ദി സിനിമ അത്രയ്ക്കും മോശമാണെന്നു ഞാന്‍ കരുതുന്നില്ല. ഞാന്‍ വളര്‍ന്നത് ഹിന്ദി സിനിമകള്‍ കണ്ട് തന്നെയാണ്. ഒരുപാട് മാസ്റ്റര്‍ പീസുകള്‍ ബോളിവുഡില്‍ സംഭവിച്ചിട്ടുണ്ട്. എന്റെ അമ്മയും സഹോദരിയും സുഹൃത്തുക്കളുമൊക്കെ ഹിന്ദി സിനിമകളെ ഇഷ്ടപ്പെട്ടവരാണ്.
ചിലപ്പോള്‍ ഇതൊരു ബാഡ് ഫേസ് ആകാം. എന്തായാലും ഞാന്‍ ഒന്നിനെക്കുറിച്ചും മുന്‍ധാരണകള്‍, തെറ്റായ വാക്കുകള്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെക്കുറിച്ചും ഒരു സമയത്ത് പലരും പലതും എഴുതിയിരുന്നു. അതൊക്കെ മറികടന്ന് ഞാന്‍ ഇവിടെ വരെ എത്തിയില്ലേ. ഒരു ദിവസം നല്ലതായില്ല എന്നു കരുതി നല്ല ടാലെന്റുള്ള ആളുകളെ തള്ളിപ്പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു ദിവസം മോശമായി എന്ന് കരുതി അയാളുടെ ഉള്ളിലുള്ള ടാലെന്റ് നഷ്ടപ്പെടില്ലല്ലോ… ‘ ഉണ്ണി മുകുന്ദന്‍ പറയുന്നു.
മാര്‍ക്കോയില്‍ താന്‍ ഉപേക്ഷിച്ചത് സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നതിനിടയില്‍ പ്രിയപ്പെട്ട ഒരാളുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള അക്രമാസക്തനായ ഗുണ്ടാസംഘമായി മാറുന്നതാണ് കഥ. സിനിമയിലെ അക്രമത്തെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഉണ്ണി മുകുന്ദന്‍, ‘കൊലപാതകത്തില്‍ ഏര്‍പ്പെടാന്‍ ഒരു വ്യക്തിയെ തീര്‍ച്ചയായും ഈ ചിത്രം സ്വാധീനിക്കില്ല.
പ്രേക്ഷകരുടെ ബുദ്ധിയെ നിസ്സാരമായി എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കറിയാം ഇതൊരു സിനിമയാണ്, വിനോദത്തിന് വേണ്ടിയുള്ളതാണ്. ഒരു വ്യക്തിയെ കൊല്ലാന്‍ പോകാനും ഒരു പ്രത്യേക രീതിയില്‍ ജീവിതം ആസ്വദിക്കാനും അത് തീര്‍ച്ചയായും സ്വാധീനിക്കില്ല. അത് എന്റെ നിലപാടാണ്. ആളുകള്‍ക്ക് ഇത് കാണാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അത് അങ്ങനെയായിരുന്നു. ഒരു പ്രത്യേകതരം അനുഭവം നല്‍കാനുള്ള മുഴുവന്‍ ആശയവും അതായിരുന്നു.
ഇത് വലിയ ഹിറ്റാണ്, പക്ഷേ എവിടെയാണ് ഇത് സ്ഥാപിച്ചതെന്ന് എനിക്കറിയില്ല. ആ സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിച്ചത് എന്താണ്, KGF ന് ശേഷം എന്താണ് സംഭവിച്ചത്? കെജിഎഫിന് ശേഷം ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ക്ക് ലഭിച്ചത് കെജിഎഫ് 2, അതിലും വലിയ ഹിറ്റും മനോഹരമായ ഒരു ചിത്രവുമാണ്. നമ്മളും മനസ്സില്‍ കരുതിയ ഒരു കാര്യം. നമുക്ക് ഒരു മാര്‍ക്കോ 2, മാര്‍ക്കോ 3 വരാനുണ്ട്, പക്ഷേ അത് അതേ ലൈനില്‍ ആയിരിക്കും. ഇതൊരു ക്രൂരമായ ആക്ഷന്‍ ചിത്രമായിരിക്കും. ഇതൊരു സിനിമയായതിനാല്‍ ആളുകള്‍ ഇതിനെ ഒരു സിനിമയായി കാണുമെന്ന് ഞാന്‍ കരുതുന്നു…’ ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഉണ്ണിയേക്കൂടാതെ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു എസ് തിലകന്‍, കബീര്‍ ദുഹാന്‍ സിംഗ് എന്നിവരും മാര്‍ക്കോയിലുണ്ട്. റിലീസിന് ശേഷം, അനിമല്‍, കില്‍, അല്ലെങ്കില്‍ കെജിഎഫ് ഫ്രാഞ്ചൈസി പോലുള്ള ഗോറഫെസ്റ്റുകളേക്കാള്‍ കൂടുതല്‍ വയലന്‍സ് ഈചിത്രത്തിന് ഉണ്ടെന്ന് നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടുന്നത്.