Oddly News

രാമക്ഷേത്രത്തില്‍ വഴിപാടായി 1265 കിലോ ലഡ്ഡു ; പലഹാരവുമായി ഹൈദരാബാദുകാരന്‍ അയോദ്ധ്യയിലേക്ക്

ഹൈദരാബാദ് : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ക്ഷേത്രത്തില്‍ വഴിപാടായി 1,265 കിലോഗ്രാം തൂക്കമുള്ള ലഡ്ഡുവുമായി ഹൈദരാബാദുകാരന്‍. തെലുങ്കാനയില്‍ നിന്നുള്ള നാഗഭൂഷണ്‍ റെഡ്ഡി എന്നയാളാണ് ക്ഷേത്രത്തിനായി ലഡ്ഡു ഉണ്ടാക്കിയത്. ജനുവരി 17ന് ഹൈദരാബാദില്‍ നിന്ന് ലഡു അയോധ്യയിലേക്ക് കൊണ്ടുപോകും.

ലഡ്ഡു ശീതീകരിച്ച സ്ഫടിക പെട്ടിയിലാക്കി ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്. ജനുവരി 17 ന് ഞങ്ങള്‍ ഹൈദരാബാദില്‍ നിന്ന് യാത്ര തുടങ്ങി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നു. 30 ഓളം പേര്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താണ് ലഡ്ഡു തയ്യാറാക്കിയത്. കൂട്ടിച്ചേര്‍ക്കാന്‍ നാലു മണിക്കൂര്‍ എടുത്തതായി റെഡ്ഡി പറയുന്നു.

”2000 മുതല്‍ ശ്രീറാം കാറ്ററിംഗ് എന്ന പേരില്‍ ഒരു കാറ്ററിംഗ് സര്‍വീസ് നടത്തുന്നു. രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുമ്പോള്‍, ശ്രീരാമന് എന്ത് വഴിപാട് നല്‍കാമെന്ന് ഞങ്ങള്‍ സ്വയം ചിന്തിച്ചു. അപ്പോഴാണ് ലഡ്ഡു എന്ന ആശയം വന്നത്. ഭൂമി പൂജയുടെ ദിവസം മുതല്‍ ക്ഷേത്രം തുറക്കുന്ന ദിവസം വരെ ഓരോ ദിവസവും ഞങ്ങള്‍ 1 കിലോ ലഡു ഉണ്ടാക്കി.” നാഗഭൂഷണ്‍ റെഡ്ഡി എഎന്‍ഐയോട് പറഞ്ഞു.

”എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇതാദ്യമായാണ് എനിക്ക് ഇത്രയും വലിയ ഒരു ജോലി ലഭിക്കുന്നത്. ഞങ്ങള്‍ ഇത് വളരെ കഠിനാധ്വാനം ചെയ്തതാണ്. ഞങ്ങള്‍ ഈ ലഡ്ഡു ഉണ്ടാക്കി. യാത്രയ്ക്കിടയില്‍ എന്തായാലും കേടുപാടുകള്‍ സംഭവിക്കും.”

ലഡ്ഡു നിര്‍മ്മിച്ച സ്വീറ്റ് മാസ്റ്റര്‍ ദുശ്ശാസന്‍ പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രം ജനുവരി 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയാണ്.