Oddly News

തിരക്കേറിയ നിരത്തിൽ ഗെയിം കളിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ക്യാബ് ഡ്രൈവർ: സോഷ്യൽ മീഡിയയിൽ ജനരോഷം

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങളിൽ ചെന്ന് ചാടുന്ന ആളുകളെ സംബന്ധിക്കുന്ന നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴിതാ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ രോഷം ആളിക്കത്തിച്ചിരിക്കുന്നത്.

ഡ്രൈവിങ്ങിനിടെ PUBG കളിക്കുന്ന ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവറുടെ ഭയാനകമായ വീഡിയോയാണിത്. അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഒരു കയ്യിൽ ഫോണും മറുകയ്യിൽ, സ്റ്റീറിങ്ങും പിടിച്ചിരിക്കുന്ന ക്യാബ് ഡ്രൈവറെ കാണാം. വീഡിയോ വൈറലായതോടെ, ഡ്രൈവറുടെ അപകടകരമായ പെരുമാറ്റത്തെക്കുറിച്ച് ഉപയോക്താക്കളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായിയിരിക്കുന്നത്.

സംഭവം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയത്. ഈ ചിന്താശൂന്യമായ പെരുമാറ്റത്തോട് റെഡ്ഡിറ്റർമാർ പ്രതികരിച്ചത് ഇങ്ങനെ. ഒരു ഉപയോക്താവ് പരിഹസിച്ചു: ” ഇയാളുടെ അത്താഴം ജയിലിലായിരിക്കും,” മറ്റൊരാൾ പറഞ്ഞു: “തീർച്ചയായും തമാശയല്ല, യാത്രക്കാർ അപകടത്തിലാണ്.” ഇത്തരം അനാസ്ഥയ്‌ക്കെതിരെ ഗുരുതരമായ നടപടിയെടുക്കണമെന്നും മറ്റുള്ളവർ നിർദ്ദേശിച്ചു.

“ഞാൻ അതിനുള്ളിൽ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അവനോട്‌ നല്ലത് പറയുമായിരുന്നു, അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസിനെ വിവരം അറിയിക്കുമായിരുന്നു. ഇത് അല്പം കൂടിപ്പോയി!” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ഏതായാലും സംഭവം താൻ യൂബറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡ്രൈവറോട് പറഞ്ഞതായി വീഡിയോ പകർത്തിയ യാത്രക്കാരൻ പ്രതികരിച്ചു. മാത്രമല്ല ഇത്രയൊക്കെ പറഞ്ഞിട്ടും, ഡ്രൈവർ അതൊന്നും ഗൗനിക്കാതെയാണ് ഡ്രൈവർ തന്റെ കളി തുടർന്നതെന്നും യാത്രക്കാരൻ വ്യക്തമാക്കി.

സംഭവം വൈറലായതോടെ റോഡ് സുരക്ഷയെക്കുറിച്ചും ഡ്രൈവർമാരുടെ ഉത്തരവാദിത്തപരമായ പെരുമാറ്റം ഉറപ്പാക്കാനുള്ള റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളുടെ ബാധ്യതയെക്കുറിച്ചുമുള്ള ചർച്ചയ്ക്ക് വീഡിയോ തിരികൊളുത്തി. ഏതായാലും സംഭവത്തെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *