Featured Oddly News

യുറാനസ് സന്ദര്‍ശിച്ചാല്‍ അഞ്ചു സെക്കന്റിനുള്ളില്‍ മരിക്കും ; വജ്രങ്ങളായി മാറുകയും ചെയ്യും

നൂറുകണക്കിന് വര്‍ഷങ്ങളായി തങ്ങളെ ആകര്‍ഷണ വലയത്തിലാക്കിയിട്ടുള്ള പ്രപഞ്ചത്തില്‍ എന്താണ് ഉള്ളതെന്ന് അറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മറ്റ് ഗ്രഹങ്ങളില്‍ എന്താണ് നടക്കുന്നതെന്ന കൗതുകം മനുഷ്യരെ ബഹിരാകാശത്തിലേക്ക് കൂടി എത്തിച്ചിരിക്കുകയാണ്. നമ്മുടെ സൗരയൂഥത്തില്‍ തന്നെ മറ്റ് ഏഴ് ഗ്രഹങ്ങള്‍ കൂടിയുള്ളപ്പോള്‍ ചൊവ്വയും ചന്ദ്രനുമൊക്കെ പോലെ യുറാനസ് ഗ്രഹം സന്ദര്‍ശിക്കാന്‍ മനുഷ്യര്‍ എപ്പോഴെങ്കിലും തീരുമാനിച്ചാല്‍ എന്തു സംഭവിക്കും?

അവര്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ മരിക്കുകയും വജ്രങ്ങളായി മാറുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. ഭൂമിക്ക് പുറമേ സൂര്യനില്‍ നിന്നുള്ള ഏഴാമത്തെ ഗ്രഹമായ യുറാനസും നീലയാണ്. ഇത് വളരെ വിഷാംശമുള്ളതാണ്. ഹൈഡ്രജന്‍ സള്‍ഫൈഡ്, ഹീലിയം, മീഥേന്‍ എന്നിവയാല്‍ നിറഞ്ഞ ഒരു മഞ്ഞുമൂടിയ അന്തരീക്ഷമുണ്ട്. ഇതിന് ഒരു പ്രതലവുമില്ല, വളരെ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. വിഷവാതകത്താല്‍ നിറഞ്ഞിരിക്കുന്ന നീല ഗ്രഹത്തില്‍ നമുക്ക് അഞ്ച് സെക്കന്‍ഡ് പോലും നിലനില്‍ക്കില്ല.

മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം വജ്രങ്ങളുടെ കൊടുങ്കാറ്റിലും അകപ്പെടും. ഈ കാറ്റിന് കാറ്റഗറി അഞ്ച് വിഭാഗത്തില്‍ വരുന്ന ചുഴലിക്കാറ്റിനേക്കാള്‍ മൂന്നര മടങ്ങ് ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മീഥേന്‍ ആണ് യുറാനസിന് നീലകലര്‍ന്ന പച്ച നിറം നല്‍കുന്നത്, മാരകമായ വാതകം കടുത്ത സമ്മര്‍ദ്ദത്തില്‍ വജ്രങ്ങളായി മാറുന്നു.

യുറാനസില്‍ കടക്കാന്‍ ആദ്യതടസ്സം 13 പൊടിപിടിച്ച വളയങ്ങളാണ്. അവ മുറിച്ചുകടക്കുമ്പോള്‍ മരവിപ്പിക്കുന്ന താപനിലയിലേക്ക് കടക്കും. മൈനസ് 224 ഡിഗ്രി സെല്‍ഷ്യസാണ് താപനില. വാട്ട് ഇഫ് സയന്‍സ് പറയുന്നതനുസരിച്ച്, ‘ഭാഗികമായി ഹൈഡ്രജന്‍ സള്‍ഫൈഡ് കൊണ്ട് നിര്‍മ്മിതമായ’ മേഘങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകും. അവ ശ്വസിക്കുന്നത് തല്‍ക്ഷണ മരണത്തിലേക്ക് നയിക്കും. 82 ശതമാനം ഹൈഡ്രജന്‍, 15 ശതമാനം ഹീലിയം, മീഥേന്‍ എന്നിവയുടെ മിശ്രിതം താഴേക്ക് വീഴും.

കൂടാതെ, വജ്ര മഴയില്‍ അകപ്പെടുമെന്ന് പ്രതീക്ഷിക്കുക. അടുത്തതായി വരുന്നത് ഗ്രഹത്തിന്റെ ആവരണമാണ്, വെള്ളം, അമോണിയ, മീഥെയ്ന്‍ ഐസ് എന്നിവ ചെലുത്തുന്ന ശക്തികള്‍ കാരണം നിങ്ങള്‍ക്ക് ഇവിടെ നീങ്ങാന്‍ കഴിയില്ല. ഇത് വളരെ ഇരുണ്ടതായിരിക്കും, ഭൂമിയുടെ സമുദ്രനിരപ്പിന്റെ മര്‍ദ്ദം 100 മടങ്ങ് കൂടുതലാണ്. കാര്‍ബണ്‍ അവശിഷ്ടങ്ങള്‍ വജ്രങ്ങളായി മാറിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *