Featured Health

ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടെന്ന്  എങ്ങനെ തിരിച്ചറിയാം ?

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. തണുപ്പാകുമ്പോള്‍ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടെന്ന് ഇക്കാര്യങ്ങളിലൂടെ തിരിച്ചറിയാം

* ചുണ്ടും ചര്‍മവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിര്‍ജലീകരണമുണ്ടോയെന്ന് സംശയിക്കാം.

* കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിര്‍ജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്.

* മൂത്രത്തിന്റെ നിറം മാറുമെന്നത് ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഇല്ലാത്തതിന്റെ സൂചനയാണ്.

* തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലെങ്കില്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് നിര്‍ജ്ജലീകരണം കാരണമാകാം.