അരിഞ്ഞ് വച്ച പഴവും പച്ചക്കറികളും കൂടിപ്പോയോ? പുറത്ത് വെച്ചാല്‍ വേഗം കേടായിപോകും. ഫ്രിഡ്ജില്‍ വച്ചാല്ലോ ഫ്രഷ്‌നസ് നഷ്ടമാകും. എന്നാല്‍ ഇതിനെ നിസ്സാരമായി പരിഹരിക്കാനായി സാധിക്കും. ശരിയായാണ് സൂക്ഷിക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പച്ചക്കറി നുറുക്കിയാല്‍ മതി. പിന്നീടുള്ള ദിവസങ്ങളില്‍ നേരെ എടുത്ത് കറി വച്ചാല്‍ പണി ഒരുപാട് കുറയും.
ബെറികള്‍, കോണ്‍ , പീസ് തുടങ്ങിയവ മുറിച്ച് പഴങ്ങളും പച്ചക്കറികളും ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച മന്ദഗതിയാലാക്കുന്നു.
വായുകയറാത്ത പാത്രങ്ങളില്‍ വയ്ക്കുമ്പോള്‍ വായുവുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നു. ഈര്‍പ്പ നഷ്ടവും കുറയുന്നു. പച്ചക്കറികളുടെ നിറം , പോഷകമൂല്യം എന്നിവ സംരക്ഷിക്കാനായി ഇത് സഹായിക്കും.
പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാനായി ആവശ്യ എണ്ണകള്‍ പോലുള്ള പ്രകൃതിദത്ത ആന്റി മൈക്രോബയല്‍ ഏജന്റുകളെ ഉപയോഗിക്കാം. റോസ്മേരി, ഓറഗാനോ, തൈം തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്നുള്ള അവശ്യ എണ്ണകൾക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇവ സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ തടയുന്നു.
കാരറ്റ്, സിലറി ഉരുളക്കിഴങ്ങ്, തുടങ്ങിയ കടുപ്പമുള്ള പച്ചക്കറികള്‍ മുറിച്ചതിന് ശേഷം വെള്ളത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്.വാവട്ടമുള്ള കുപ്പിക്കുള്ളില്‍ വെള്ളം നിറച്ച് ഇത് അതിലേക്കിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
സാലഡ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഇലകളും സ്‌ട്രോബെറി ബെല്‍ പെപ്പര്‍ തുടങ്ങിയവയും സൂക്ഷിക്കാനായി ഒരു പേപ്പർ ടവ്വലില്‍ പൊതിഞ്ഞ് ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലുള്ളിലാക്കി സൂക്ഷിക്കാം. ടവ്വലുകള്‍ ഈര്‍പ്പം അകറ്റി നിര്‍ത്തുകയും കണ്ടെയ്‌നര്‍ ഇത് കേടാകാതെ തടയുകയും ചെയ്യും.