പലരോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അതിന് തക്കതായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗങ്ങള്‍ കണ്ടെത്താനായി കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്ക് സാധ്യമാകുന്നു.
മദ്യപിക്കുന്നവരും പുകവലിക്കുന്നവരും 6 മാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തേണ്ടത് അനിവാര്യാണ്. പല്ലിന്റെ കേട്പാടുകള്‍ ഉടനെ പരിഹരിക്കണം.
40- 45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടത്തിലേ കണ്ടെത്താം.
പ്രമേഹ രോഗം ഉള്ളവര്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുക. സന്ധിവാതത്തിന് സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരും വര്‍ഷാവര്‍ഷം കണ്ണ് പരിശോധിക്കുന്നത് നല്ലതാണ്. കംപ്യൂട്ടര്‍ പ്രഫഷനലുകള്‍ ഒരോ വര്‍ഷവും കണ്ണ് പരിശോധിച്ചാല്‍ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ കണ്ടെത്താം.
മദ്യപാനമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ കരള്‍ പ്രവര്‍ത്തനം പരിശോധിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ ഒരോ വര്‍ഷവും ലിവര്‍ ഫങ്ഷന് ടെസ്റ്റ് നടത്തണം. ബിപിയുള്ളവരും പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരും ഒരോ വര്‍ഷവും ക്രിയാറ്റിനിന്‍ നോക്കണം.
60 വയസ്സ് കഴിഞ്ഞ പുരുഷന്മാര് പ്രോസ്റ്റേറ്റ് രോഗം കണ്ടെത്താനുള്ള പിഎസ്എ ടെസ്റ്റ് വര്‍ഷത്തിലൊരിക്കല്‍ ചെയ്യണം. വീട്ടിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് അർബുദം ഉണ്ടെങ്കിൽ 50 വയസ്സു കഴിഞ്ഞാല്‍ പരിശോധന തുടങ്ങണം.
20 വയസ്സു മുതല്‍ തന്നെ മാസംതോറും സ്വയം സ്തന പരിശോധന നടത്തുക. മുഴകളോ കല്ലിപ്പോ നിറം മാറ്റമോ ഉണ്ടോയെന്ന് മുലക്കണ്ണ് അകത്തേക്ക് വലിയുന്നുണ്ടോയെന്നും സ്രവങ്ങളുണ്ടോയെന്നും നോക്കുക.