മായം എന്ന പദം നിത്യജീവിതത്തിന്റെ ഭാഗമായതുപോലെയാണ് മലയാളികളുടെ ജീവിതം. കീടനാശിനികളും രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണമാണ് പലരും നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ…
അരിയിലെ മായം തിരിച്ചറിയാം
അരിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായാണ് സാധാരണയായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇതുവഴിയായി അരി കൂടിയ വിലയ്ക്ക് വില്‍ക്കാനാകുമെന്നതാണ് മായം ചേര്‍ക്കുന്നതിന് കാരണം. അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അരി കഴുകുമ്പോള്‍ നിറം ഇളകി വരും. അതോടൊപ്പം വെള്ളത്തിന്റെ കൊഴുപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണയിലെ മായം തിരിച്ചറിയാന്‍
വെളിച്ചെണ്ണയില്‍ മായം ഉണ്ടോയെന്ന് അറിയാന്‍ വെളിച്ചെണ്ണ ഫ്രിഡ്ജില്‍വെച്ച് പരിശോധിക്കുക. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ വെളിച്ചെണ്ണ കട്ടപിടിക്കുകയും മായം ലായനിയായിരിക്കുകയും ചെയ്യും. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ പതഞ്ഞുവരുകയും ചെയ്യും
ചായപ്പൊടിയിലെ മായം തിരിച്ചറിയാന്‍
ചായപ്പൊടിയിലെ മായം കണ്ടെത്തുന്നതിന് അല്‍പ്പം നനച്ച പേപ്പറില്‍ ചായപ്പൊടിയിടുക. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ നിറം പടരുന്നതായി കാണാം
പഞ്ചസാരയിലെ മായം കണ്ടെത്താം
പഞ്ചസാരയില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് അറിയുന്നതിന് ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പ്പം പഞ്ചസാരയിട്ട് നന്നായി ഇളക്കുക. സാധാരണയായി ചോക്കുപൊടിയാണ് പഞ്ചസാരയില്‍ മായമായി ചേര്‍ക്കുന്നത്. ചോക്കുപൊടി ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഗ്ലാസിന്റെ അടിയില്‍
വെള്ളക്കളറില്‍ ഇത് അടിഞ്ഞുചേരും
ജീരകത്തിലെ മായവും തിരിച്ചറിയാം
ജീരകത്തില്‍ മായം ഉണ്ടോയെന്ന് അറിയാന്‍ ജീരകമെടുത്ത് കൈവെള്ളയിലിട്ട് തിരുമ്മുക. മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കൈവെള്ളയില്‍ കറുത്ത നിറം വരും
പാലില്‍ വെള്ളം കൂടിയാല്‍ അറിയാം
പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയുന്നതിന് കുത്തനെയിരിക്കുന്ന മിനുസമുള്ള പ്രതലത്തില്‍ പാല്‍ തുള്ളിയായി വീഴ്ത്തുക. വെള്ളം ചേര്‍ന്നിട്ടുണ്ടെങ്കില്‍ വേഗത്തില്‍ ഒലിച്ചിറങ്ങും
മുളകുപൊടിയിലെ മായം തിരിച്ചറിയാം
മുളകുപൊടി വെള്ളത്തില്‍ ഇട്ടുനോക്കുക. നിറം ഇളകിവരുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടുണ്ട്.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താം
മഞ്ഞള്‍പ്പൊടിയില്‍ സാധാരണയായി മായം ചേര്‍ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കുന്നതിനായാണ്. മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്തുന്നതിന് ചെറുചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിയശേഷം അല്‍പ്പം വിനാഗിരി ചേര്‍ത്താല്‍ മതി.