Lifestyle

കണ്ണുനിറയാതെ ഉള്ളി അരിയാന്‍ മാര്‍ഗമുണ്ട്!

കണ്ണുനിറയാതെ ഉള്ളിയും സവാളയും അരിയാന്‍ മാര്‍ഗമുണ്ട്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ണുനീര്‍ വരാതെ ഉള്ളി അരിയാന്‍ ലളിതമായ രീതി കണ്ടെത്തിയത്. അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം വളരെ ലളിതം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മന്ദഗതിയില്‍ ഉള്ളി അരിയുക!

ഈ രീതി പിന്തുടര്‍ന്നാല്‍ ഉള്ളിയില്‍നിന്നുള്ള രാസവസ്തു വായുവില്‍ പരക്കുന്നതും കണ്ണിലേക്ക് പതിക്കുന്നതും കുറയും. ഉള്ളിയില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന സിന്‍–പ്രൊപ്പേന്‍തിയാല്‍–എസ്–ഓക്‌സൈഡ് എന്ന രാസവസ്തുവാണു കണ്ണുനീരിനു കാരണമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിന്റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗമാണു ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള കത്തികളാണു ഗവേഷകര്‍ ഉപയോഗിച്ചത്. അത് ഉപയോഗിച്ചു പലവേഗത്തില്‍ ഉള്ളി അരിഞ്ഞു. വായുവില്‍ എത്രമാത്രം രാസവസ്തു കലരുന്നെന്ന് അവര്‍ പഠിച്ചു. ‘മൂര്‍ച്ചയില്ലാത്ത കത്തികള്‍ ഉള്ളിയെ അമര്‍ത്തുകയും അതിന്റെ പാളികളെ അകത്തേക്ക് വളയ്ക്കുകയും ചെയ്യുന്നു, അരിയുമ്പോള്‍, പാളികള്‍ ചലിക്കുകയും നീര്‍ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു.

അരിയുന്ന വേഗത നീര്‍ പുറംതള്ളുന്നതിനെ ബാധിക്കുന്നു. വേഗത്തിലുള്ള അരിയലും കൂടുതല്‍ നീര്‍ ഉത്പാദനത്തിനും കണ്ണിനീരിനു കാരണമാകുന്ന കൂടുതല്‍ രാസവസ്തുവിനും കാരണമാകുന്നു’ – ഗവേഷകര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *