Lifestyle

നമ്മുടെ ഇഷ്ടങ്ങള്‍… ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഇന്ന് സന്തോഷകരമായി ഇരിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബന്ധങ്ങള്‍ക്ക് പോലും യാതൊരു വിധ മൂല്യവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ അടുത്ത കാലത്തായി മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും ബന്ധങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ചിരിക്കാന്‍ പോലും മറക്കുകയാണ്. നമ്മുക്ക് സ്വയം സന്തോഷിയ്ക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രമിയ്ക്കാം…..

* ആരോഗ്യകരമായ ഭക്ഷണം – നല്ല ഭക്ഷണം സന്തോഷം തരാന്‍ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാല്‍ ഉടന്‍ ഭക്ഷണം കഴിച്ച് ആ ദുഖം മാറ്റാന്‍ ശ്രമിക്കും. പക്ഷെ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുന്നതാണോ എന്ന് മനസിലാക്കണം. നല്ല ആരോഗ്യകരമായ ഭക്ഷണശൈലി തലച്ചോറിനെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും കായികപരമായ ആക്ടീവായിരിക്കുന്നതും ദൈനംദിന ജീവിതത്തില്‍ സന്തോഷം നല്‍കും.

* വികാരങ്ങളെ അംഗീകരിക്കുക – എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്തമായ പലതരം വികാരങ്ങളാണ് ഉള്ളത്. ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങി പലതും ജീവിതത്തിലുണ്ടാവാം. വികാരങ്ങളെ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നത് പകുതി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ദേഷ്യമാണെങ്കില്‍ ദുഖമാണെങ്കിലും അത് അല്‍പ്പ നേരത്തേക്ക് മാത്രമാണെന്ന് മനസിലാക്കുക. പെട്ടെന്നുള്ള വികാര വിസ്‌ഫോടനം പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്കും അതുപോലെ സന്തോഷത്തെ ഇല്ലാതാക്കാന്‍ കാരണമാകും.

* സെല്‍ഫ് കെയര്‍ – വീട്, കുട്ടികള്‍, ജോലി തിരക്ക് എന്നിങ്ങനെ നൂറായിരം പ്രശ്‌നങ്ങളുമായി ഓടി നടക്കുന്നവര്‍ ദിവസവും ഒരല്‍പ്പ സമയം സ്വന്തമായി കണ്ടെത്തുക. കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കുന്നത് തന്നെ മനസിന് സന്തോഷം നല്‍കാന്‍ സഹായിക്കും. ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ഈ സമയം ഉപയോഗിക്കാവുന്നതാണ്. പുസ്തകം വായിക്കാം, ഡാന്‍സ് കളിക്കാം, ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാം തുടങ്ങി ഇഷ്ടപ്പെട്ട എന്തെങ്കിലുമൊരു ആക്ടിവിറ്റിയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കാം.

* ഡിജിറ്റല്‍ ഡിറ്റോക്‌സ് – രാവിലെ എഴുന്നേറ്റ് കണ്ണ് തുറക്കുന്നത് തന്നെ ഫോണ്‍ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇത് അത്ര നല്ല സ്വഭാവമല്ല. ഇന്നത്തെ കാലത്തെ മനുഷ്യരുടെ ജീവിതത്തില്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ് വളരെ അത്യന്താപേക്ഷികമാണ്. ദിവസവും ഒരു അല്‍പ്പ സമയമെങ്കിലും ഫോണ്‍, ലാപ്പ്‌ടോപ്പ്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം അല്‍പ്പം കുറയ്ക്കാന്‍ ശ്രമിക്കാം. ചുറ്റും നടക്കുന്നത് അറിയാനും സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനും ഇത് ഏറെ സഹായിക്കും.

* പോസിറ്റീവ് ആളുകള്‍ക്കൊപ്പം ഇരിക്കാം – നിങ്ങള്‍ സന്തോഷത്തോടിരിക്കണമെങ്കില്‍ ചുറ്റുമുള്ളവരും സന്തോഷം ഉള്ളവരായിരിക്കണം. പോസിറ്റിവ് ചിന്തയുള്ളവര്‍ നിങ്ങളുടെ മനസിലേക്കും പോസിറ്റീവ് കാര്യങ്ങള്‍ പകരന്‍ സഹായിക്കും. നല്ല കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇത് ഏറെ സഹായിക്കും. പോസിറ്റീവ് ചുറ്റുപാടുകളും ആളുകളും മനസില്‍ സന്തോഷം നിറയ്ക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഏറെ സഹായിക്കും.