Featured Oddly News

അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസ്സയിൽ 2,350 രൂപ! ഒരുഗ്‌ളാസ് കാപ്പിക്ക് 1800 രൂപ, ഭക്ഷ്യക്ഷാമം, കരിഞ്ചന്തയിലെ കൊള്ള

ഇന്ത്യയില്‍ പാര്‍ലേ ജി ബിസ്‌ക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരിക ബാല്യവും ചായ ഇടവേളകളുമാണ്. മിക്ക ഇന്ത്യന്‍ വീടുകളിലെയും പ്രധാന ഭക്ഷണങ്ങളില്‍ ഒന്നായ പാര്‍ലെ-ജി ബിസ്‌ക്കറ്റുകള്‍ ഇവിടെ ഒരിക്കലും ആഡംബര വസ്തുവായി പരിഗണിച്ചിട്ടില്ല. എന്നാല്‍, ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ അത് വില്‍ക്കപ്പെടുന്നത് യഥാര്‍ത്ഥ വിലയുടെ ഏതാണ്ട് 500 ഇരട്ടി വിലയ്ക്ക്്.

ഗാസയില്‍ നിന്നുള്ള അടുത്തിടെ വൈറലായ ഒരു പോസ്റ്റില്‍, മുംബൈ ആസ്ഥാനമായ പാര്‍ലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാര്‍ലെ ജി ബിസ്‌ക്കറ്റുകള്‍ 24 യൂറോയ്ക്ക് (2,342 രൂപ) വില്‍ക്കുന്നതായി ഒരാള്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണങ്ങളിലൊന്നായ ബിസ്‌ക്കറ്റുകളുടെ വില സോഷ്യല്‍ മീഡിയയില്‍ പലരെയും അമ്പരപ്പിച്ചു.

”ഒരു നീണ്ട കാത്തിരിപ്പിനൊടുവില്‍ എനിക്ക് ഇന്ന് റാഫിഫിന്റെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. വില 1.5 യൂറോയില്‍ നിന്ന് 24 യൂറോയിലേക്ക് കുതിച്ചുയര്‍ന്നിട്ടും, റാഫിഫിന് അവളുടെ പ്രിയപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.” പോസ്റ്റ് ഇങ്ങിനെയായിരുന്നു. 2023 ഒക്ടോബറിലെ വര്‍ദ്ധനവിനും തൊട്ടുപിന്നാലെ ആരംഭിച്ച ഇസ്രായേലിന്റെ സൈനിക പ്രചാരണത്തിനും ശേഷം ഗാസ വിശന്നു വലയുകയാണ്.

മറ്റൊരിടത്ത് ഇതേ ബിസ്‌ക്കറ്റിന്റെ വില 240 ആണ്. കുത്തനെയുള്ള വിലക്കയറ്റം പക്ഷേ ഏകദേശം 4,300 കിലോമീറ്റര്‍ അകലെയുള്ള ഒരു രാജ്യത്ത് നിന്നുള്ള കയറ്റുമതിയായി എത്തുന്ന പാര്‍ലെ-ജി ബിസ്‌ക്കറ്റില്‍ മാത്രം ഒതുങ്ങുന്നില്ല. ഒരു കപ്പ് കാപ്പിക്ക് വില ഇന്ത്യന്‍ രൂപയില്‍ 1800 ആണ്. 2025 ജൂണ്‍ 6 വരെ വടക്കന്‍ ഗാസയില്‍ നിന്നുള്ള ചില പ്രധാന ഉല്‍പ്പന്നങ്ങളുടെ വില ഇങ്ങിനെയായിരുന്നു.

ഒരു കിലോ പഞ്ചസാര: 4,914 രൂപ, ഒരു ലിറ്റര്‍ പാചക എണ്ണ: 4,177 രൂപ, ഒരു കിലോ ഉരുളക്കിഴങ്ങ്: 1,965 രൂപ, ഒരു കിലോ ഉള്ളി: 4,423 രൂപ, 1938-ല്‍ സമാരംഭിച്ച പാര്‍ലേജി ബിസ്‌ക്കറ്റ് കാലത്തെ അതിജീവിച്ച് ഇപ്പോഴും താങ്ങാവുന്ന വിലയ്ക്ക് കിട്ടുന്ന ബിസ്‌ക്കറ്റായി ഇന്ത്യയില്‍ തുടരുന്നു. 100 ഗ്രാം ബിസ്‌ക്കറ്റ് 5 രൂപയ്ക്ക് വിറ്റിട്ടും 2013ല്‍ 5,000 കോടി രൂപയുടെ വില്‍പ്പന കടന്ന ആദ്യ ഇന്ത്യന്‍ എഫ്എംസിജി ബ്രാന്‍ഡായി പാര്‍ലെ-ജി മാറി. 2011 ല്‍ ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന ബിസ്‌ക്കറ്റായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *