എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിട്ടാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് 2023 ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള വരവ് അമേരിക്കന്‍ സോക്കറിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. അമേരിക്കയില്‍ ഫുട്‌ബോളിന്റെ നിലവാരം കൂട്ടിയ മെസ്സിയെ വന്‍തുക മുടക്കിയാണ് ഇന്റര്‍ മയാമി കൂടാരത്തില്‍ എത്തിച്ചത്.
മുന്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ടീമിന്റെ നായകന്‍ കൂടിയായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബ് കേട്ടാല്‍ ഞെട്ടുന്ന വമ്പന്‍ തുകയ്ക്കാണ് മെസ്സിയെ കൂടാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ വരവ് ലീഗിന്റെ വാണിജ്യ മേഖലയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. മെസ്സിയുടെ ക്ലബ്ബുമായുള്ള കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇപ്പോഴും ആരാധകര്‍ക്കിടയില്‍ വലിയ താല്‍പ്പര്യമുള്ള വിഷയമാണ്.
ഇന്റര്‍ മിയാമിയുമായുള്ള മെസ്സിയുടെ കരാറില്‍ പ്രതിവര്‍ഷം 12 മില്യണ്‍ ഡോളറാണ് മെസ്സിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശമ്പളം. എന്നാല്‍ ടീമിന് വേണ്ടി താരം നടത്തുന്ന അധിക പ്രകടന ബോണസുകളും മറ്റ് പ്രതിഫലങ്ങളും ചേര്‍ത്താല്‍ ഒരു സീസണില്‍ താരത്തിന്റെ വാര്‍ഷിക വരുമാനം 20 മില്യണ്‍ ഡോളറില്‍ കൂടുതലാണെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ അസാധാരണമായ കണക്ക് മെസ്സിയെ എംഎല്‍എസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി മാറ്റുന്നു. ആഴ്ചയില്‍ മെസ്സി വാങ്ങുന്ന ശമ്പളം 393,205 ഡോളറാണ് (ഏകദേശം 3.40 കോടി). ദിവസക്കണക്കില്‍ ഇത് 56,172 ഡോളറാകും(ഏകദേശം 48 ലക്ഷം രൂപ). അതായത് മണിക്കൂറില്‍ 2340 ഡോളര്‍ (ഏകദേശം 20 ലക്ഷം). ശമ്പളത്തിന് പുറമേ, അഡിഡാസ്, പെപ്‌സി, ബഡ്വൈസര്‍ തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുമായുള്ള നിരവധി ലാഭകരമായ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളും മെസ്സിയുടെ സാമ്പത്തിക സാമ്രാജ്യത്തെ ശക്തിപ്പെടുത്തുന്നു.
കൂടാതെ, ഇന്റര്‍ മിയാമിയുമായുള്ള കരാറിന്റെ ഭാഗമാണ് ആപ്പിളും അഡിഡാസും തമ്മിലുള്ള കരാറുകള്‍, ഇത് ജേഴ്‌സി വില്‍പ്പനയില്‍ നിന്നും ആപ്പിള്‍ ടിവിയിലെ സീസണ്‍ പാസിലേക്കുള്ള സബ്സ്‌ക്രിപ്ഷനുകളില്‍ നിന്നുമുള്ള വരുമാനത്തില്‍ പങ്കുചേരാന്‍ അദ്ദേഹത്തെ അനുവദിക്കുന്നു. ഇന്റര്‍ മയാമിയില്‍ നിന്നും സ്‌പോണ്‍സര്‍ ഷിപ്പുകളില്‍ നിന്നുമുള്ള മെസ്സിയുടെ വരുമാനം അദ്ദേഹത്തിന്റെ ആസ്തി ഗണ്യമായി വര്‍ദ്ധിപ്പിച്ചു, സെലിബ്രിറ്റി നെറ്റ് വര്‍ത്ത് കണക്കാക്കിയതുപോലെ 850 മില്യണ്‍ ഡോളറാണ് മെസ്സിയുടെ മൊത്തം ആസ്തി.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ഇന്റര്‍ മയാമിയെ ഒരു വാണിജ്യ ബ്രാന്‍ഡാക്കി മാറ്റി. മെസ്സിയുടെ ഇഫക്ടും എംഎല്‍എസില്‍ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. ഇന്റര്‍മയാമിക്കായി മെസ്സി കളിക്കാനെത്തുമ്പോഴെല്ലാം സ്‌റ്റേഡിയം നിറഞ്ഞു കവിയും. ഇതിനൊപ്പം ക്ലബ്ബിന്റെ സോഷ്യല്‍മീഡിയ പേജുകള്‍ ക്കും ദ്രുതഗതിയില്‍ വളര്‍ച്ചയുണ്ടായിരിക്കുകയാണ്. മെസ്സി കൂടി വന്നതോടെ അമേരി ക്കന്‍ മേജര്‍ലീഗ് സോക്കറിന് കാഴ്ചക്കാരും കൂടിയിട്ടുണ്ട്. എന്നിരുന്നാലും, എംഎല്‍എസില്‍, മെസ്സിയുടെ ആഴ്ചതോറുമുള്ള ശമ്പളം ക്രിസ്റ്റ്യാനോയ്ക്ക് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറില്‍ നിന്ന് ആഴ്ചയില്‍ 32 ലക്ഷം ഡോളര്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.