Sports

കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ഇന്ന് എത്ര സിക്‌സറുകള്‍ പറത്തും?

ഐ.പി.എല്ലില്‍ ആദ്യ പ്‌ളേഓഫില്‍ കെകെആര്‍ ആരാധകര്‍ ഈ ചോദ്യം കൂടി ചോദിക്കുന്നുണ്ട്. കാരണം 100 സിക്‌സര്‍ എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ് താരമെന്നും ഇന്നു നാല് സിക്‌സറടിച്ചാല്‍ നരേന്‍ നൂറിലെത്തുമെന്നും അവര്‍ക്കറിയാം. കൊല്‍ക്കത്ത ഓപ്പണര്‍ ഈ സീസണില്‍ മാത്രം 32 സിക്‌സറുകളടിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന നരെയ്ന്‍ കെകെആറിന്റെ ഓപ്പണറായി എത്തുന്ന ഏതു ബൗളര്‍ക്കും പേടിസ്വപ്‌നമാണ്.

നിലവിലെ ബാറ്റിംഗ് ഫോം ഏതൊരു ബൗളറെയും ഭയപ്പെടുത്തും. ഐപിഎല്‍ 2024-ല്‍ ഒരു കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയിട്ടുള്ള നരേന്‍ ഈ സീസണില്‍ ടി20 ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ചുറിയും നേടി. ഈ സീസണില്‍ 182.93 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റില്‍ 13 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് നരെയ്‌ന്റെ സമ്പാദ്യം. അതേസമയം പ്‌ളേഓഫ് 1 ലെ സിക്‌സറുകളുടെ കാര്യത്തില്‍ നരേന് എതിരിടേണ്ടി വരുന്നത് എതിരാളികളായ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെയാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരം 41 സിക്‌സറുകളാണു നേടിയത്. ഇത് മറികടക്കണമെങ്കില്‍ 10 സിക്‌സര്‍ നരേയ്‌ന് പറത്തേണ്ടി വരും.

കൊല്‍ക്കത്തയുടെ വിജയത്തിന്റെ താക്കോല്‍ അതിന്റെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നുമാണ്. ഫില്‍ സാള്‍ട്ട് 12 ഇന്നിംഗ്സുകളില്‍ നിന്ന് 435 റണ്‍സ് നേടിയപ്പോള്‍ നരെയ്ന്‍ 182.94 സ്‌ട്രൈക്ക്‌റേറ്റില്‍ 461 റണ്‍സ് നേടി. അതേസമയം പാകിസ്താന്‍ പര്യടനത്തിനുള്ള ഇംഗ്‌ളണ്ട് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഫില്‍ സാള്‍ട്ടിന്റെ അഭാവത്തില്‍ ഇന്ന് റണ്‍നിരക്ക് ഉയര്‍ത്തേണ്ട ചുമതല നരേനാണ്.