ലഖ്‌നൗവിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ സൂപ്പർ ഓവറിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുത്തി. നിശ്ചിത ഓവറിൽ രണ്ട് ടീമുകളും 155 റൺസെടുത്തു സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സുനിൽ നരേന്റെ കൃത്യതയാർന്ന ബൗളിങ്ങും 51 പന്തിൽ 83 റൺസുമായി തിളങ്ങിയ റിങ്കു സിങ്ങിന്റെ പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പോയന്റ് പട്ടികയിൽ കൊൽക്കത്ത എട്ടാം സ്ഥാനത്തെത്തിയപ്പോൾ ലഖ്‌നൗ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലഖ്‌നൗ ഇന്നിങ്‌സിലെ അവസാന പന്തിൽ Read More…
Tag: Kolkata Knight Riders
തോറ്റ് തോറ്റ് കൊൽക്കത്ത; ഗില്ലാട്ടത്തില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം കുറിച്ചു. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ, അഞ്ച് തോൽവികളുമായി കൊൽക്കത്ത പത്താം സ്ഥാനത്ത് തുടരുകയാണ്. മറുപടി ബാറ്റിങ്ങിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. Read More…
കൊൽക്കത്തയിൽനിന്നു ജയം ‘തട്ടിപ്പറിച്ച്’ മുകുൾ ചൗധരി (27 പന്തിൽ 54*); ലക്നൗവിന് 3 വിക്കറ്റ് വിജയം
കൊൽക്കത്തയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മുകുൾ ചൗധരി എന്ന ഒറ്റയാൾ പോരാളിയുടെ കരുത്തിൽ ലക്നൗവിന് അവിശ്വസനീയ വിജയം. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച മുകുൾ ചൗധരിയാണ് ഇപ്പോൾ ലക്നൗവിന്റെ യഥാർത്ഥ രക്ഷകൻ. 27 പന്തുകളിൽ നിന്ന് പുറത്താകാതെ 54 റൺസ് അടിച്ചുകൂട്ടിയ മുകുൾ, കൊൽക്കത്തയുടെ കയ്യിലിരുന്ന വിജയം അക്ഷരാർത്ഥത്തിൽ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റിനാണ് ഈ ത്രില്ലർ മത്സരത്തിൽ ലക്നൗ വിജയിച്ചു കയറിയത്. കൊൽക്കത്ത ഉയർത്തിയ 182 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ലക്നൗ, Read More…
ഇതെന്ത് മാജിക്? പാണ്ഡ്യയുടെ ടോസിനിടെ ബ്രോഡ്കാസ്റ്റിംഗിൽ ഗ്ലിച്ച്; ഐപിഎല്ലിൽ വീണ്ടും ടോസ് വിവാദം പുകയുന്നു- വിഡിയോ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ ടോസിനെച്ചൊല്ലി വലിയ വിവാദം പുകയുന്നു. ടോസ് യഥാർത്ഥത്തിൽ ആർക്കാണ് ലഭിച്ചത് എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ തർക്കം ഉടലെടുത്തത്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ നാണയം മുകളിലേക്കിട്ടപ്പോൾ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിച്ചിരുന്നു. എന്നാൽ നാണയം താഴെ വീണ സമയത്ത് ക്യാമറ ആംഗിൾ പെട്ടെന്ന് മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയാണ് ടോസ് ജയിച്ചതെന്ന് പ്രഖ്യാപിച്ചെങ്കിലും നാണയത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ കാണിക്കാതിരുന്നത് സംശയങ്ങൾക്ക് ഇടയാക്കി. Read More…
കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ഇന്ന് എത്ര സിക്‌സറുകള്‍ പറത്തും?
ഐ.പി.എല്ലില്‍ ആദ്യ പ്‌ളേഓഫില്‍ കെകെആര്‍ ആരാധകര്‍ ഈ ചോദ്യം കൂടി ചോദിക്കുന്നുണ്ട്. കാരണം 100 സിക്‌സര്‍ എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ് താരമെന്നും ഇന്നു നാല് സിക്‌സറടിച്ചാല്‍ നരേന്‍ നൂറിലെത്തുമെന്നും അവര്‍ക്കറിയാം. കൊല്‍ക്കത്ത ഓപ്പണര്‍ ഈ സീസണില്‍ മാത്രം 32 സിക്‌സറുകളടിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന നരെയ്ന്‍ കെകെആറിന്റെ ഓപ്പണറായി എത്തുന്ന ഏതു ബൗളര്‍ക്കും പേടിസ്വപ്‌നമാണ്. നിലവിലെ ബാറ്റിംഗ് ഫോം ഏതൊരു ബൗളറെയും ഭയപ്പെടുത്തും. ഐപിഎല്‍ 2024-ല്‍ ഒരു കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ Read More…
നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!
ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…






