Healthy Food

ഒരുദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? കോഫി കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഏത്?

രാവിലെ എണീറ്റാല്‍ ഒരു കാപ്പി നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. എന്നാല്‍ ചിലര്‍ക്കാവട്ടെ വൈകുന്നേരമാണ് കോഫി ടൈം. എന്നാല്‍ മറ്റ് ചിലരാവട്ടെ ഇടയ്ക്കിടയ്ക്ക് കാപ്പി കുടിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിന് ഗുണവും ദോഷവും ഉണ്ടാകുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കാപ്പി കുടിക്കുന്നതിന് ഒരുസമയമുണ്ടോ?

സാധാരണയായി 8ഔണ്‍സുള്ള ഒരു കപ്പ് കാപ്പിയില്‍ ഏതാണ്ട് 100 മില്ലീഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. കാപ്പിയുടെ തരമനുസരിച്ച് അതിന് മാറ്റം വന്നേക്കാം. കഫീന്‍ ഒരു ഉത്തേജകമായതിനാല്‍ രാവിലെ കഴിക്കുമ്പോള്‍ ഒരു ഉണര്‍വായിരിക്കും ശരീരത്തിനുണ്ടാകുക. അതിനായി ശരീരത്തിലെ കഫിന്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാവിലെ ഉണരുമ്പോള്‍ നമ്മുടെ ശരീരം സ്ട്രസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ പുറത്തുവിടുന്നു. ചുറ്റുപാടുകളെ പറ്റി കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനും ബോധവാന്മാരാകാനും ഇത് സഹായകമാകും. രാവിലെ 7നും 8നും ഇടയിലാണ് കോര്‍ട്ടിസോളിന്റെ അളവ് കൂടുലാവുക. ഉറങ്ങുമ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്യുന്നു. അങ്ങനെ കോര്‍ട്ടിസോള്‍ ‘ സര്‍ക്കാഡിയന്‍ റിഥം’നിലനിര്‍ത്താന്‍ സഹായിക്കുന്നു.

രാവിലെ കഫിന്‍ അടങ്ങിയ കോഫി കുടിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ വര്‍ധിക്കുന്നു. ചിലര്‍ക്ക് ഇത് കൂടുതല്‍ ഉണര്‍വേക്കും എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ ഉത്കണ്ഠയോ അസ്വസ്ഥതയോ തോന്നിയേക്കാം. കോര്‍ട്ടിസോളിന്റെ അളവ് കാലങ്ങളായി ഉയര്‍ന്ന നിലയില്‍ തുടരുന്നത് ശരീരഭാരം വര്‍ധിക്കല്‍, പ്രമേഹം , ഹൃദയസംബന്ധ പ്രശനങ്ങള്‍ വര്‍ധിപ്പിക്കും.

എന്നാല്‍ രാത്രി കാപ്പി കുടിച്ചാലോ? ഒരോ ആളുകളുടെ മെറ്റബോളിസത്തെ ആശ്രയിച്ച് കഫീന് രണ്ട് മുതല്‍ 10 മണിക്കൂര്‍ വരെ അര്‍ധായുസ്സുണ്ട്. ജനിതകഘടനയനുസരിച്ചും കോഫിയുടെ മെറ്റബോളിസത്തില്‍ മാറ്റം വരാം. മനുഷ്യ ശരീരത്തിലെ സി വൈ പി 1 എ 2 ജീന്‍ ആണ് കഫീന്‍ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത് ചില ആളുകള്‍ക്ക് ഈ ജീനിന്റെ രണ്ട് പകര്‍പ്പുകള്‍ വരെ കാണും. അത്തരത്തില്‍ കഫീന്‍ പെട്ടെന്ന് പുറന്തള്ളാന്‍ സാധിക്കും.

കോഫിയുടെ ഗുണഫലങ്ങളും ദോഷഫലങ്ങളും ആളുകളുടെ ശരീരത്തിനനുസരിച്ച് വ്യത്യസ്തപ്പെടാം. അതിനാല്‍ തന്നെ കാപ്പി കുടിക്കാന്‍ ഒരു പ്രത്യേകമായ സമയമുണ്ടാകില്ല. എന്നാല്‍ രാവിലെ 9.30 നും 11നുമിടയില്‍ ഒരു കപ്പ് കപ്പി കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

എന്നാലും ഒരോതരുടെയും ഉറക്കത്തെയും മൂഡിനെ ബാധിക്കാത്ത സമയം നോക്കി വേണം കാപ്പി കുടിക്കാന്‍.എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 400 മില്ലി ഗ്രാമില്‍ കുറവും ഗര്‍ഭകാലത്ത് പ്രതിദിനം 200 മില്ലിഗ്രാമില്‍ താഴെയും മാത്രമാണ് കഫീന്‍ ഉള്ളിലെത്താവൂവെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *