Lifestyle

ദുബായിൽ ഇത്രക്ക് ചൂടോ? സൂര്യപ്രകാശത്തില്‍ മുട്ട വേവിച്ച് യുവാവ്, വൈറലായി വീഡിയോ

വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ദുബായ് ആണ് ഓർമ്മവരുന്നത്. കാരണം കൊടിയ ചൂടിന് കുപ്രസിദ്ധമായ ഇടമാണ് ദുബായ്. അതി കഠിനമായ ചൂടായതിനാൽ നടപ്പാതയിൽ പോലും മുട്ട വെച്ചാൽ വേകുമെന്ന് പലരും തമാശക്ക് പറയാറുമുണ്ട്. എന്നാൽ ഈ കളിപറച്ചിൽ ഇപ്പോൾ കാര്യമായിരിക്കുകയാണ്. ദുബായിലെ ഒരു നിവാസി അടുത്തിടെ അത് കൃത്യമായി പരീക്ഷിക്കുകയും, സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു.

X-ൽ അൽമ എന്ന ഉപയോക്താവ് ആദ്യം പങ്കിട്ട ഒരു വീഡിയോയിൽ, മരുഭൂമിയിലെ സൂര്യനെ സ്വന്തം സ്റ്റൗവായി ഉപയോഗിക്കുന്ന ഒരാളെയാണ് കാണിക്കുന്നത്. “ദുബായിൽ നമ്മൾ മുട്ടകൾ എങ്ങനെ പാചകം ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്, തുടർന്ന് സൂര്യനു കീഴെ ഒരു ഫ്രൈയിംഗ് പാൻ വെച്ചിരിക്കുന്നത് കാണിക്കുന്നു. ഇതിനുശേഷം ആ മനുഷ്യൻ പാനിലേക്ക് എണ്ണ ഒഴിച്ച്, രണ്ട് മുട്ടകൾ അതിലേക്ക് പൊട്ടിച്ചൊഴിക്കുകയും വേകാൻ അനുവദിക്കുകയും ചെയ്യുന്നു. തുടർന്ന് മുട്ട വേകുന്നതും ഒടുവിൽ “ആസ്വദിക്കൂ!” എന്ന് കുറിച്ചുകൊണ്ട് വീഡിയോ അവസാനിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

വീഡിയോ ഇതിനകം 13.8 ദശലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ വൈറലായതോടെ അസാധാരണമായ ഈ പാചക രീതി സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾക്കിടയിൽ വെയിലത്ത് മുട്ട പാകം ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള സംശയങ്ങൾ ജനിപ്പിച്ചു. ആ വ്യക്തി പ്രീഹീറ്റ് ചെയ്ത പാൻ ഉപയോഗിച്ചിരിക്കാമെന്നാണ് പലരും കുറിച്ചത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “അതൊരു പ്രീഹീറ്റ് ചെയ്ത പാൻ ആണ്. അതുകൊണ്ടാണ് എണ്ണ ഒഴിച്ചതിന് ശേഷം അത് വേഗത്തിൽ ചൂടായത്. ഇത് വിശ്വസിക്കാൻ അല്പം പ്രയാസമാണ്. ജൂലൈ പകുതിയോടെ അരിസോണയിലേക്ക് വരൂ. നിങ്ങൾക്ക് അത് നടപ്പാതയിൽ ചെയ്യാം” എന്നാണ് കുറിച്ചത്. മറ്റൊരു ഉപയോക്താവ് എഴുതി, ” ഈ വ്യക്തി ഇത് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആ ഫ്രൈയിംഗ് പാൻ സ്റ്റൗവിൽ വെച്ചു. നിങ്ങൾ ആരും ഇത്തരം കള്ളത്തരങ്ങളിൽ വിശ്വസിക്കരുത്” എന്നാണ് കുറിച്ചത്.

അതേസമയം, മറ്റൊരു ഉപയോക്താവ് അവരുടെ അതുല്യമായ പാചക അനുഭവത്തെക്കുറിച്ച് ഓർമ്മിച്ചു, “മിയാമിയിൽ എന്റെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒരു കൂട്ടം ചോക്ലേറ്റ് ചിപ്പ് കുക്കികൾ ചുട്ടെടുത്ത സമയം ഓർമ്മിപ്പിക്കുന്നു. എന്റെ കാറിന്റെ ഇന്റീരിയർ കറുത്തതായിരുന്നു, വിൻഡ്‌ഷീൽഡിൽ ടിന്റ് ഇല്ലായിരുന്നു, ഒരു പാർക്കിംഗ് ഗാരേജിന്റെ മുകളിലെ നിലയിൽ സൂര്യന് അഭിമുഖമായി ഞാൻ പാർക്ക് ചെയ്‌തു, തുടർന്ന് എന്റെ ഡാഷ്‌ബോർഡിലെ ബേക്കിംഗ് ഷീറ്റിൽ കുക്കികൾ ചുട്ടെടുത്തു”.

അതേസമയം ദുബായിലെ കൊടും ചൂടിനെക്കുറിച്ച് ഒരു ഉപയോക്താവ് രസകരമായ ഒരു വസ്തുത പങ്കുവെച്ചു: “ദുബായിലെ ചുട്ടുപൊള്ളുന്ന വേനൽക്കാല ചൂട് 50°C വരെ ഉയരും, ഈർപ്പം 90% വരെ ഉയരും, ഇത് ലോഹ പാത്രങ്ങൾ പോലുള്ള പ്രതലങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഒരു മുട്ട വേവിക്കാൻ തക്കവിധം ചൂടാക്കുന്നു. ഏറ്റവും ഉയർന്ന UV താപ വികിരണത്തിനുള്ള റെക്കോർഡും ഈ നഗരം സ്വന്തമാക്കിയിട്ടുണ്ട്” എന്നാണ്.

സൂര്യപ്രകാശം ഉപയോഗിച്ച് മുട്ട പാകം ചെയ്യാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. രണ്ട് വർഷം മുമ്പ്, പശ്ചിമ ബംഗാളിലെ ഒരാൾ എണ്ണയോ ഗ്യാസ് സിലിണ്ടറോ ഉപയോഗിക്കാതെ തന്റെ വീടിന്റെ ടെറസിൽ വിജയകരമായി ഓംലെറ്റ് ഉണ്ടാക്കിയ വാർത്ത വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *