പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധാനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ നമുക്ക് ഫ്രിജിനോളം വലിയൊരു ഉപകാരി വേറെയില്ല. എന്നാല്‍ ഫ്രിജിലേക്ക് വേണ്ടതും വേണ്ടത്തതുമായ എല്ലാ ഭക്ഷണവും കേറ്റി വയ്ക്കാനായി വരട്ടെ. പല തരത്തിലുള്ള അസുഖങ്ങള്‍ക്കും അത് കാരണമായേക്കാം. അതിനാല്‍ തന്നെ ഫ്രിജ് ഇടക്കിടെ വൃത്തിയാക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.
പാകം ചെയ്യാത്ത മാംസവും മത്സ്യവും ഫ്രിജിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ ഫ്രീസറില്‍ തന്നെ വെക്കുക. ചിക്കന്‍, പോര്‍ക്ക്, തുടങ്ങിയ ഗ്രൌണ്ട് മീറ്റുകള്‍ രണ്ട് ദിവസത്തില്‍ അധികം ഫ്രിജില്‍ സൂക്ഷിക്കരുത്. എന്നാല്‍ ഫ്രീസരില്‍ 4 മാസം വരെ കേട് കൂടാതെ സൂക്ഷിക്കാം. റെഡ് മീറ്റ് ഫ്രീജില്‍ 5 ദിവസം വരെയും നാലുമുതല്‍ 12 മാസം വരെ ഫ്രീസറിലും കേടു കൂടാതെ സൂക്ഷിക്കാം.
ഫ്രിജില്‍ കാലങ്ങളോളം സൂക്ഷിക്കുന്ന ഇറച്ചി ഉപയോഗിക്കുന്നവരില്‍ മൂത്രനാളിയിലെ അണുബാധയ്ക്ക് സാധ്യതയുണ്ട്. കേടായ മാംസത്തില്‍ നിന്ന് ഉടലെടുക്കുന്ന ഇ -കോളി ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ഇത്തരം കേടായ ഇറച്ചി കഴിക്കുന്നത് കാരണം അമേരിക്കയില്‍ ഒരോ വര്‍ഷവും 5 ലക്ഷം പേര്‍ക്കെങ്കിലും മൂത്രാശയത്തില്‍ അണുബാധയുണ്ടാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒരിക്കലും ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിജില്‍ വയ്ക്കരുത്. സാധനങ്ങള്‍ അടുക്കി വെയ്ക്കുമ്പോള്‍ ആവശ്യത്തിന് വിടവ് നല്‍കണം. പച്ചക്കറികളും പഴങ്ങളും ട്രേയില്‍ അടച്ച് വെക്കുക. പാകം ചെയ്ത ഭക്ഷണങ്ങളും പാത്രങ്ങളും അടച്ച് വെക്കണം.
പാല്‍, ജൂസ് തുടങ്ങിയ പാനീയങ്ങള്‍ കുപ്പിയില്‍ അടച്ച് വെക്കണം. ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും തുറന്ന് വെക്കരുത്. എപ്പോഴും അടച്ച് സൂക്ഷിക്കണം.
ഫ്രിജ് വൃത്തിയാക്കുന്നതിന് മുമ്പ് ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ചെറിയ ചൂടുവെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് അത് ഉപയോഗിച്ച് ഫ്രിജ് തുടച്ച് വൃത്തിയാക്കാം. ഫ്രിജ് നന്നായി ഉണങ്ങിയതിന് ശേഷം മാത്രം വീണ്ടും ഫ്രിജ് പ്രവര്‍ത്തിപ്പിക്കുക. ഷെല്‍ഫുകള്‍ പതിവായി തുടച്ച് വൃത്തിയാക്കുക.