Featured Sports

കൈനിറയെ കാശ്; ലോക ക്ലബ്ബ് കിരീടം ചൂടിയ ചെല്‍സിക്ക് കിട്ടുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? 859 കോടി രൂപ… !

ലോക ക്ലബ്ബ് ഫുട്‌ബോളില്‍ യുവേഫാചാംപ്യന്മാരായ പിഎസ്ജിയെ അട്ടിമറിച്ച് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സി എഴുതിയത് ഒരു സുവര്‍ണ്ണ ചരിത്രമായിരുന്നു. ഫിഫയുടെ പുതിയ രീതിയില്‍ മാറ്റിപ്പണിത ക്ലബ്ബ് ലോകകപ്പില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയെ ചെല്‍സി ചാരമാക്കിയത്. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകളും നേടിയ അവര്‍ വമ്പന്‍ നേട്ടമുണ്ടാക്കി.

ഫിഫയുടെ ഈ നേട്ടം ലോകത്ത് ഇതുവരെ ഒരു ക്ലബ്ബിന് കിട്ടിയ ഏറ്റവും വലിയ സമ്മാനത്തുകയിലേക്കും ചെല്‍സിയെ ഉയര്‍ത്തി. ടൂര്‍ണമെന്റില്‍ ഒരു ക്ലബ് നേടുന്ന സമ്മാനത്തുക, അവര്‍ നോക്കൗട്ടിലേക്ക് എത്രത്തോളം പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫൈനലില്‍ എത്തിയപ്പോള്‍ തന്നെ 55 മില്യണ്‍ പൗണ്ട് ( ഏകദേശം 6,37,63,64,500 രൂപ)ഇരുവര്‍ക്കും ഉറപ്പായിരുന്നു. അധികമായി 30 മില്യണ്‍ പൗണ്ട് (ഏകദേശം 3,47,86,29,000 രൂപ) വിജയികള്‍ക്ക് ലഭിക്കും. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിജയിക്കുന്നതില്‍ നിന്ന് അവര്‍ 85 മില്യണ്‍ പൗണ്ട് (ഏകദേശം 9,85,49,17,000 രൂപ)നേടി. പക്ഷേ തുക 100 മില്യണ്‍ ഡോളര്‍ (ഏകദേശം 8,59,76,98,220 രൂപ) കടക്കുന്നതാണ്.

നവീകരിച്ച ക്ലബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗിനുള്ള ഫിഫയുടെ ഉത്തരമാണ്. ന്യൂജേ ഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ഫോമിലുള്ള പിഎസ്ജിയെ 3-0 ന് പരാജയപ്പെടുത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ രണ്ട് ഗോളു കള്‍ നേടുകയും പുതിയ സൈനിംഗ് ജോവോ പെഡ്രോയ്ക്ക് മികച്ച മൂന്നാം ഗോള്‍ നേടു കയും ചെയ്തു. പാരീസ് സെന്റ് ജെര്‍മെയ്നും ചെല്‍സിയും തമ്മിലുള്ള ക്ലബ് ലോകകപ്പ് ഫൈനല്‍ ഏറ്റവും വാശി നിറഞ്ഞ ഫുട്‌ബോള്‍ മത്സരങ്ങളിലൊന്ന് കൂടിയായിരുന്നു.